Updated on: 1 July, 2022 6:10 PM IST
സുഭിക്ഷ കേരളം

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർമ്മ പദ്ധതിയാണ് സുഭിക്ഷ കേരളം ഭക്ഷ്യ ഉൽപാദന മേഖലയിൽ മുന്നേറ്റം കുറിക്കുവാൻ ഈ പദ്ധതി കാരണമായി. കൃഷി, മൃഗസംരക്ഷണം തദ്ദേശസ്വയംഭരണം, ക്ഷീരവികസനം, ജലസേചനം, സഹകരണ ഫിഷറീസ്, പട്ടികജാതി പട്ടികവർഗ ക്ഷേമം തുടങ്ങിയ വകുപ്പുകൾ സഹകരിച്ചാണ് കേരള സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത്. യുവജനങ്ങൾക്കും പ്രവാസികൾക്കും പ്രത്യേക പരിഗണന നൽകിയ ഈ പദ്ധതി ചുരുങ്ങിയ കാലം കൊണ്ട് കാർഷികമേഖലയിൽ ഒട്ടനവധി മാറ്റങ്ങൾക്ക് കാരണമായി. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുവാനും പാട്ടഭൂമിയിൽ കൃഷി ചെയ്യുവാനും എല്ലാവിധ സേവനങ്ങളും കൃഷിവകുപ്പ് കർഷകർക്ക് ഈ പദ്ധതി വഴി ഒരുക്കി നൽകുകയുണ്ടായി.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിലെ ആധുനിക സാങ്കേതിക വിദ്യകൾ

പദ്ധതിയുടെ പ്രധാന സേവനങ്ങൾ

1. ജൈവ ഗ്രഹം പദ്ധതി

റീബിൽഡ് കേരള ജൈവ ഗ്രഹം സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മീൻ വളർത്തൽ തുടങ്ങിയവയ്ക്ക് പലിശ കുറഞ്ഞ വായ്പ കർഷകർക്ക് ലഭ്യമാക്കിയിരുന്നു.

2. കിസാൻ ക്രെഡിറ്റ് കാർഡ്

പഞ്ചായത്ത് തോറും മുഴുവൻ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് സുഭിക്ഷ കേരളം പദ്ധതി വഴി നിലവിൽ ലഭ്യമാക്കുന്നുണ്ട്.

3. പച്ചക്കറി കൃഷി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നു ഇതിൻറെ ഭാഗമായി 5 ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. ഓരോ പഞ്ചായത്തിലും 1500 ഗ്രോബാഗ് യൂണിറ്റുകൾ കർഷകർക്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നൽകി.

4. ഫലവർഗവിളകൾ

കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെൻറർ, കാർഷിക കർമ്മ സേന മുതലായവ ഉത്പാദിപ്പിക്കുന്ന ഫലവർഗ്ഗങ്ങൾ കർഷകർക്ക് സൗജന്യമായി ഈ പദ്ധതി വഴിയാണ് കഴിഞ്ഞ സർക്കാർ നൽകിയത്.

5. വിപണനകേന്ദ്രങ്ങൾ

പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുവാനും വിപണനം ചെയ്യുവാനും ആഴ്ച ചന്തകളും ഇക്കോ ഷോപ്പുകളും നടപ്പിലാക്കിയത് ഈ കർമ്മ പദ്ധതിയുടെ വിജയത്തിൻറെ മാറ്റുകൂട്ടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്മാർട്ട് ആവാൻ കർഷകനും കൃഷിഭവനും

6. ഇടവിളകൃഷി

പ്രധാന വിളകൾക്കൊപ്പം ഇടവിളയായി കൃഷി ചെയ്യാവുന്ന കിഴങ്ങുവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ പഞ്ചായത്ത് അടിസ്ഥാനത്തിൽ കുറഞ്ഞത് 200 ഭൂമിയിലെ ഹെക്ടർ ഭൂമിയിൽ നടപ്പിലാക്കിയത്.

7. ഭൂമികൈമാറ്റം

കൃഷിഭവൻ പരിധിയിൽ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളും കൈവശമുള്ള തരിശു പാടങ്ങൾ പറമ്പുകൾ തുടങ്ങിയവ കണ്ടെത്തി കൃഷിയോഗ്യമാക്കാൻ ഈ പദ്ധതി വഴി സഹായകരമായിരിക്കുന്നു. നിരവധിപേർ ഈ കർമപദ്ധതിയിൽ പങ്കാളികളാക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്നു. കുടുംബശ്രീ പോലുള്ളവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതാക്കാനും കഴിഞ്ഞിട്ടുണ്ട്.

സുഭിക്ഷ കേരളം പദ്ധതിയിൽ എങ്ങനെ പങ്കാളിയാകാം

കർഷകർക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികൾ ഇപ്പോഴും സുഭിക്ഷ കേരളം കർമ്മ പദ്ധതിയിലൂടെ കർഷകർക്ക് ലഭ്യമാകുന്നുണ്ട്. ഇതിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ www.aims.kerala.gov.in/subhikshakeralam പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് കാർഷിക മേഖലയിൽ സംരഭകത്വം ആരംഭിക്കണോ, എങ്കിൽ ഈ കാര്യം അറിഞ്ഞു വയ്ക്കണം

English Summary: know about subeekshakerala government programe
Published on: 01 July 2022, 05:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now