Features

സ്മാർട്ട് ആവാൻ കർഷകനും കൃഷിഭവനും

എല്ലാ കൃഷിഭവനുകളും ഡിജിറ്റൽ ആക്കാൻ സംസ്ഥാന സർക്കാർ
എല്ലാ കൃഷിഭവനുകളും ഡിജിറ്റൽ ആക്കാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് എല്ലാ കൃഷിഭവനുകളും ഡിജിറ്റൽ ആക്കാൻ സംസ്ഥാന സർക്കാർ പദ്ധതി ഇടുന്നു. കൂടാതെ സംസ്ഥാനത്ത് കർഷകർക്ക് എല്ലാം ഏകീകൃത തിരിച്ചറിയൽ നമ്പറും നൽകുന്നു. അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം മുഖേനയാണ് സർക്കാർ പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പോർട്ടൽ നവീകരണം ആറുമാസത്തിനുള്ളിൽ ഫലപ്രാപ്തിയിൽ എത്തിച്ചേരും. ഇതോടുകൂടി സംസ്ഥാനത്തെ കൃഷിഭവനുകൾ ഡിജിറ്റലൈസ്ഡ് ആകും.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് വില കുതിക്കുന്നു: ലോകത്താകമാനം ഗോതമ്പിന് ക്ഷാമം നേരിടേണ്ടിവരും

എന്തുകൊണ്ട് കൃഷിഭവനുകളിൽ മാറ്റം കൊണ്ടുവരണം?

നിലവിൽ കൃഷിഭവനുകൾ വഴി ലഭ്യമാകുന്ന പദ്ധതി പല കർഷകർക്കും എത്താത്ത അവസ്ഥയാണ് നിലവിൽ സംജാതമാകുന്നത്. സബ്സിഡി നിരക്കിൽ പല ജില്ലകളിലും കർഷകർക്ക് വളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള സംവിധാനം ഇല്ലാത്തതുകൊണ്ട് കർഷകർക്ക് ഇതൊന്നും ലഭ്യമാകുന്നില്ല എന്ന പരാതി പൊതുവെയുണ്ട്. ഈയൊരു അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുവാൻ ആണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മഴ ചതിച്ചു : തക്കാളിക്കും ബീൻസിനും സെഞ്ചുറി

കൃഷിഭവനുകൾ എ. ഐ. എം. എസിൽ പൂർണ്ണ സേവന ത്തോടെ ബന്ധിപ്പിക്കുന്നു. കൃഷിഭവനുകൾ വഴിയുള്ള ഫയൽ ജോലികൾ ഇതോടുകൂടി കുറയുമെന്ന് കണക്കാക്കുന്നു. നിലവിലുള്ള പോർട്ടൽ സിംഗിൾ പോയിൻറ് ആയി മാറ്റുകയാണ് ചെയ്യുന്നത്. ഈ സേവനം കർഷകർക്ക് മൊബൈൽ ആപ്പ് വഴിയും ലഭ്യമാകും. സംസ്ഥാന സർക്കാർ കൊണ്ടുവന്ന വിള ഇൻഷുറൻസ് സംബന്ധിച്ചും നിലവിൽ പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ പോർട്ടൽ വഴി സേവനം ലഭ്യമാകുന്നതോടെ കർഷകർക്ക് വിള ഇൻഷുറൻസ് സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും എളുപ്പത്തിൽ സാധൂകരിക്കാൻ സാധിക്കും. കൂടാതെ കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകുമ്പോൾ ഓരോതവണയും പുതിയ രജിസ്ട്രേഷൻ നടത്തേണ്ട കാര്യമില്ല.

ഈ പോർട്ടൽ വഴി എളുപ്പത്തിൽ വിള ഇൻഷുറൻസ് അംഗത്വം എടുക്കുവാനും വിളനാശം കൃഷിവകുപ്പിന് അറിയിച്ച് സഹായത്തിന് അപേക്ഷ നൽകുവാനും സാധിക്കും. കർഷകർക്ക് ലഭ്യമാകുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തി മറ്റു ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കാം. പുതിയ പദ്ധതികളെക്കുറിച്ച് ജില്ലകളിൽ കൃഷിഭവനുകൾ തോറും പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കർഷകർക്ക് തങ്ങളുടെ ഇൻഷുറൻസ് പ്രീമിയവും പോർട്ടൽ വഴി എളുപ്പത്തിൽ അടയ്ക്കാൻ സാധിക്കും. സർക്കാർ ആറുമാസത്തിനുള്ളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി പൂർണമായും കാർഷിക സൗഹൃദമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Update! പതിനൊന്നാം ഗഡുവിൻ്റെ തിയതി പുറത്ത് വിട്ടു


English Summary: farmer and krishibhavan is going to be smart

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds