Features

ഗ്രീൻ ഹൗസ് കൃഷി ലാഭം നേടി തരുമോ?

ഗ്രീൻ ഹൗസ്
ഗ്രീൻ ഹൗസ്

നൂതന കൃഷിയുടെ പുതിയ മുഖമാണ് ഗ്രീൻഹൗസ്. പുതുതലമുറ കൃഷിയുടെ അടയാളവാക്യമായി ഗ്രീൻഹൗസ് രീതി മാറിയിരിക്കുന്നു. ഗ്രീൻ ഹൗസ് കൃഷി യുടെ സ്വീകാര്യത കേരളത്തിൽ വർദ്ധിക്കുന്നതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആണ് ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൊണ്ടുവന്നിരിക്കുന്നത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ കൃഷി ഉൾപ്പെടുന്ന സംരക്ഷിത കൃഷിക്ക് വേണ്ടി പ്രത്യേക സഹായം പദ്ധതികൾക്ക് രൂപം നൽകുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻഹൗസ് കൃഷിയിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ

സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിരവധി ബഡ്ജറ്റ്കളിലൂടെ ഇതിനോടകംതന്നെ നിരവധിതവണ ഗ്രീൻ ഹൗസ് കൃഷിക്ക് വേണ്ടി പദ്ധതിവിഹിതം നീക്കിവെച്ചിരിക്കുന്നു. ഇത് ഗ്രീൻഹൗസ് കൃഷിയുടെ ജനപ്രീതി വർദ്ധിപ്പിക്കുവാനും കാരണമായിട്ടുണ്ട്.

മഴയുടെയും, മണ്ണിന്റെയും കാലാവസ്ഥയുടെയും വ്യതിയാനങ്ങളെ വകവെക്കാതെ നമ്മുടെ ഇഷ്ടപ്രകാരം കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഗ്രീൻ ഹൗസ് കൃഷി നൽകുന്നത്. ചെടികൾക്ക് വേണ്ട എല്ലാ കൃത്രിമ സാഹചര്യങ്ങളും ഒരുക്കി നൽകുന്ന ഈ രീതി ഇരട്ടി വിളവ് നൽകുന്നതിലും മികച്ചതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻഹൗസ് കൃഷിയിൽ ആദായം ഉറപ്പിക്കുന്ന ഒരു ജലസേചന രീതി

The greenhouse is the new face of modern agriculture. The greenhouse method has become the motto of the new generation of agriculture.

ചൂടും ഈർപ്പവും വളക്കൂറും കൃത്യമായി നിയന്ത്രിച്ച് തയ്യാറാക്കുന്ന പ്ലാസ്റ്റിക് കൂടാരങ്ങൾ ഉപയോഗപ്പെടുത്തി നൂറുമേനി വിളവ് ഇന്ന് പലരും നേടുന്നു. സാധാരണ കൃഷിയിൽ ലഭ്യമാക്കുന്നതിനേക്കാൾ പത്തിരട്ടി വിളവ് ഗ്രീൻഹൗസ് കൃഷിയിലൂടെ ലഭ്യമാകുന്നു. ഗ്രീൻഹൗസ് കൃഷിക്ക് ചെറിയ ന്യൂനതകളും ഉണ്ട്. ഇതിൽ പ്രധാനമാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കുക്കുമ്പർ,തക്കാളി, മുളക് തുടങ്ങിയവയാണ് ഇതിൽ മികച്ച വിളവ് തരുന്ന ഇനമായി പൊതുവേ പറയുന്നത്. വാണിജ്യാടിസ്ഥാനത്തിൽ നല്ല രീതിയിൽ കൃഷിചെയ്യുമ്പോൾ ഇവയ്ക്ക് പലപ്പോഴും വിപണി ലഭ്യമാകുന്നില്ല എന്നും പറയപ്പെടുന്നു. 

പക്ഷേ വിപണി കണ്ടെത്തി ഒരു ഇനം എന്ന രീതിയിൽ കൃഷി ചെയ്താൽ നല്ല നേട്ടം കൊയ്യുന്ന ഒന്നുതന്നെയാണ് ഗ്രീൻ ഹൗസ് കൃഷി. ഇതുകൂടാതെ ശാസ്ത്രീയതയും കരുതലും ഉണ്ടെങ്കിൽ മാത്രമേ ഗ്രീൻഹൗസ് കൃഷിയിൽ വിജയിക്കാൻ സാധിക്കൂ. ഒരു ചെടിക്ക് ഉണ്ടാകുന്ന രോഗം പലപ്പോഴും വ്യാപകമായി വ്യാപിക്കുകയും പൂർണ്ണ നാശം സംഭവിക്കുകയും ചെയ്യുന്നു. ഈ അടിസ്ഥാന കാര്യം ആരും വിസ്മരിച്ചുകൂടാ.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻഹൌസ് ഫാർമിങ്ങിനെ കുറിച്ച്


English Summary: Can Greenhouse Agriculture Make a Profit

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds