അലോപ്പതി മരുന്ന് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആണെങ്കിലും, അസുഖം വന്നാൽ ഒടുക്കം അലോപ്പതി ഗുളികകളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥ വരാറുണ്ട് നമ്മളിൽ മിക്ക ആളുകൾക്കും. ഇന്നത്തെ കാലത്ത് ഏത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ചികിത്സിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി അലോപ്പതി മരുന്ന് മാറിയതിനാൽ മിക്ക ആളുകളും അതിലൂടെയാണ് ആശ്വാസം കണ്ടെത്തുവാൻ ശ്രമിക്കുന്നതും.
എന്നാൽ പല തരത്തിലുള്ള ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ചേരുവകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. നിങ്ങളുടെ അടുക്കളയിലേക്ക് പോകുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനായി നിരവധി പ്രകൃതിദത്ത പരിഹാരങ്ങളും ഒറ്റമൂലികളും നിങ്ങൾക്ക് ലഭിക്കും എന്നതാണ് ഒരു സന്തോഷവാർത്ത. എല്ലാത്തിനുമുപരി, ഒട്ടുമിക്ക സാധാരണ രോഗങ്ങൾക്കും ഉള്ള ഫലപ്രദമായ പരിഹാരം വീട്ടിൽ നിന്ന് തന്നെ ലഭ്യമാണ് എന്നതാണ് സത്യം.
നമുക്ക് സാധാരണയായി പിടിപ്പെടുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ലളിതമായ പരിഹാരങ്ങൾ ഇതാ:
* വിട്ടുമാറാത്ത തലവേദന : ആപ്പിളിന്റെ തൊലി കളഞ്ഞ് മുറിക്കുക. കുറച്ച് ഉപ്പ് അതിൽ പുരട്ടി രാവിലെ തന്നെ കഴിക്കുക.
* വായുകോപം : കാൽ സ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി ആശ്വാസത്തിനായി കുടിക്കുക.
* തൊണ്ടവേദന : രണ്ടോ മൂന്നോ തുളസിയില ഇട്ട് വെള്ളം തിളപ്പിച്ച് ഇലയുടെ നീര് വേർതിരിച്ചെടുക്കുന്നതുവരെ കുറഞ്ഞ തീയിൽ തിളപ്പിക്കുക. തൊണ്ടയിൽ കവിൾക്കൊള്ളുവാനായി നിങ്ങൾക്ക് ഈ ദ്രാവകം ഉപയോഗിക്കാം.
* വായ്പുണ്ണ് : തേൻ ചേർത്ത പഴുത്ത ഏത്തപ്പഴം ഉപയോഗിക്കുന്നത് വായ്പുണ്ണിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. ഇത് ഒരു പേസ്റ്റാക്കി മാറ്റി പ്രശ്ന ബാധിത പ്രദേശങ്ങളിൽ പുരട്ടാം.
* സൈനസ് മൂലമുള്ള കഫക്കെട്ട് : പ്രകൃതിദത്ത ആപ്പിൾ സിഡർ വിനാഗിരി ഒരു നുള്ള് ചുവന്ന മുളകുപൊടിയും ചേർത്ത് അര കപ്പ് ചൂടുവെള്ളത്തിൽ കലർത്തുക. ദിവസത്തിൽ രണ്ടു തവണയെങ്കിലും ചൂടോടെ ഈ പാനീയം കുടിക്കുക.
* ഉയർന്ന രക്തസമ്മർദ്ദം : ദിവസവും പാലും നെല്ലിക്കയും ചേർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് അതിരാവിലെ തന്നെ കുടിക്കണം.
* ആസ്ത്മ : അര ടേബിൾ സ്പൂൺ കറുവപ്പട്ടയിൽ ഒരു ടേബിൾ സ്പൂൺ തേൻ കലർത്തുക. ഇത് രാത്രി ഉറങ്ങുന്നതിന് മുൻപായി കഴിക്കുക.
* താരൻ : വെളിച്ചെണ്ണയിൽ കർപ്പൂരം കലർത്തുക. എല്ലാ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് ഇത് തലയിൽ പ്രയോഗിക്കാം.
* ആർത്തവ വേദന : രണ്ടോ മൂന്നോ നാരങ്ങയുടെ നീര് തണുത്ത വെള്ളത്തിൽ കലർത്തി ആശ്വാസത്തിനായി എല്ലാ ദിവസവും കുടിക്കുക.