Updated on: 19 June, 2025 8:39 PM IST
കേന്ദ്രീയ വിദ്യാലയത്തിലെ മുൻ അധ്യാപികയും പ്രമുഖ പരിസ്ഥിതി പ്രവർത്തകയും ആയ ശ്രീലത എസിന്റെ നേതൃത്വത്തിൽ നടന്ന പാചക പരിശീലന പരിപാടി

ചെറുധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ചും അവയുടെ വിവിധ പാചക രീതികളും പരിചയപ്പെടുത്തി കൊല്ലം ജില്ലയിലെ എക്കോഷോപ്പും മില്ലറ്റ് മിഷൻ കൊല്ലവും സംയുക്തമായി ഒരു പഠന ക്ലാസ് നടത്തി . കേന്ദ്രീയ വിദ്യാലയത്തിലെ മുൻ അധ്യാപികയും പ്രമുഖ പരിസ്ഥിതി പ്രവർത്തകയും ആയ ശ്രീലത എസിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 40 ഓളം പഠിതാക്കൾ പങ്കെടുത്തു . പ്രമുഖ തേൻ കർഷകൻ രാജീവ് , ജൈവ കർഷകയായ ജയശ്രീ എന്നിവർ ചെറുധാന്യങ്ങളുടെ വിവിധ പാചകക്കുറിപ്പുകൾ പരിചയപ്പെടുത്തി . എക്കോഷോപ്പ് ഉടമ ജോസഫിന്റെ മേൽനോട്ടത്തിൽ പാചക പഠന ക്ലാസ്സ് സമുചിതമായി ചിട്ടയോടെ വളരെ വിജയകരമായി നടത്തപ്പെട്ടു .

എക്കോഷോപ്പ് ഉടമ ജോസഫിന്റെ മേൽനോട്ടത്തിൽ പാചക പഠന ക്ലാസ്സ് (വലത്തെ അറ്റത്ത് നിൽക്കുന്നത്)

സ്വന്തമായി പരീക്ഷിച്ച് നിരീക്ഷിച്ച് വിജയിച്ച പാചകക്കുറിപ്പുകൾ ആണ് ശ്രീലത ടീച്ചർ ഇവിടെ ഏവർക്കും വിശദീകരിച്ച്  അനുഭവവേദ്യമാക്കി കൊടുത്തത് . റാഗി സൂപ്പ് , മില്ലറ്റ് പൊങ്കൽ , പായസം , ദോശ , കട്ലറ്റ് ,അട , സ്മൂത്തി , ജാപ്പി , ഹണികോള തുടങ്ങി അനവധി പാചകവിധികൾ ഈ ക്ലാസിൽ പരിചയപ്പെടുത്തുകയുണ്ടായി . പരിചയപ്പെടുത്തുന്നതിന് ഒപ്പം ഇവയുടെ പ്രാക്ടിക്കൽ ക്ലാസും അവിടെ നടന്നു . ഓരോ വിഭവങ്ങളും ഉണ്ടാക്കി അവയുടെ രുചി മനസ്സിലാക്കി കൊടുത്ത് ആണ് ക്ലാസിന്റെ വിവിധ സെക്ഷനുകൾ കടന്നു പോയത് .

പ്രമുഖ തേൻ കർഷകൻ രാജീവ് , ജൈവ കർഷകയായ ജയശ്രീ (ശ്രീലത ടീച്ചറിന്റെ പുറകിലായി ഇരിക്കുന്നത് )

അഭിപ്രായങ്ങളും വിവിധ പാചക ടിപ്പുകളും പരസ്പരം പങ്കുവെച്ച രസകരവും വിജ്ഞാനപ്രദവുമായ ഒരു ലൈവ് പാചക ക്ലാസ് ആയിരുന്നു ഇത് എന്ന് പഠിതാക്കൾ അഭിപ്രായപ്പെട്ടു . കൂടാതെ ഓരോ വിഭവങ്ങളുടെയും രുചി നാവിൻ തുമ്പത്തു നിന്ന് മാറുന്നില്ല എന്ന് ഓരോരുത്തരും വളരെ ഊർജ്ജസ്ഥലതയോടെ അഭിപ്രായപ്പെട്ടു .

English Summary: Millet products cookery show at kolam
Published on: 19 June 2025, 04:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now