Updated on: 23 June, 2025 10:12 AM IST
വടകര കേന്ദ്രമായി 'ഭക്ഷ്യശ്രീ' എന്നപേരിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു

ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമായി സംസ്ഥാനതലത്തിൽ ജനകീയകൂട്ടായ്‌മ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടു കൊണ്ട് വടകര കേന്ദ്രമായി 'ഭക്ഷ്യശ്രീ' എന്നപേരിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു . കോഴിക്കോട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രകാരനും ഗവേഷകനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ.കെ .കെ .എൻ കുറുപ്പിൻ്റെ നേതൃത്വത്തിലാണ് 'ഭക്ഷ്യശ്രീ ' യുടെ പ്രവർത്തനം തുടരുക . വടകര തിയോസഫിക്കൽ ഹാളിൽ ചേർന്ന യോഗത്തിൽ ഡോ.കെ.കെ .എൻ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

വി .പി .രമേശൻ സ്വാഗതം പറഞ്ഞു .ടി .ശ്രീനിവാസൻ പാനൽ അവതരിപ്പിച്ചു .
'ഭക്ഷ്യശ്രീ' യുടെ ഭാരവാഹികളായി ചെയർമാൻ ഡോ.കെ.കെ.എൻ.കുറുപ്പ് ,
വൈസ് ചെയർമാൻമാർ അഡ്വ.ഇ.നാരായണൻ നായർ, പ്രൊഫ .ഇ .ഇസ്‌മായിൽ ,വി.പി.രമേശ്, ചാലക്കര പുരുഷു ,പി.എം .വത്സലൻ .ജനറൽ സെക്രട്ടറി. ടി.ശ്രീനിവാസൻ.

ഭക്ഷ്യശ്രീയുടെ പദ്ധതി വിശദീകരണം ദിവാകരൻ ചോമ്പാല നിർവ്വഹിച്ചു .
സെക്രട്ടറിമാർ: സത്യൻ മാടാക്കര ,എൻ. കെ. രമേശ്, പ്രസീത് കുമാർ.പി .പി ,സി .പി .ചന്ദ്രൻ ,യു .കെ .എം അബ്ദുൾ ഗഫുർ, ദിവാകരൻ ചോമ്പാല (പി ആർ ഒ ) , ട്രഷറർ : അഡ്വ .എ .എം.സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു .സി .പി.ചന്ദ്രൻ നന്ദിപ്രകടനം നടത്തി .

നിർവ്വാഹക സമിതി അംഗങ്ങൾ :
പ്രൊഫ ( റിട്ട ) മാലിനി കുറുപ്പ് ,ഡോ .ശശികുമാർ , ഡോ .പി .കെ .സുബ്രമണ്യൻ , അഡ്വ .ലതിക ശ്രീനിവാസ് .എൻ. കെ. അജിത്കുമാർ , ടി. ഷാഹുൽ ഹമീദ് .പി .കെ. പ്രകാശൻ , ഋഷികേഷ്‌ പ്രസാദം.കെ .സി , കെ .ഗീത കെ .കെ മാധവകുറുപ്പ് ,വി .പി .ശിവകുമാർ , ഉദയകുമാർ .കെ. കെ, ബാബു .ഇ .കെ എന്നിവരെയും തിരഞ്ഞെടുത്തു.

English Summary: Bhakshyasree campaign started at vadakara
Published on: 23 June 2025, 10:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now