പുരാതന കാലം മുതൽ, ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെകുറിച്ച് ഇതിനകം ധാരാളം ചർച്ചകൾ നടന്നു കഴിഞ്ഞിട്ടുണ്ട്. ശരീരത്തിൽ നിന്ന് അനാവശ്യമായ അധിക കലോറികൾ പുറന്തള്ളാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം അല്ലെങ്കിൽ ഏതൊക്കെ വ്യായാമങ്ങൾ ചെയ്യണം എന്നതിനെ കുറിച്ചെല്ലാം നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കുവാൻ വ്യായാമവും പോഷകാഹാരവും പോലെ തന്നെ പ്രധാനമാണ് ഉറക്കവും. സ്വാഭാവികവും ലളിതവുമായ വിശ്രമ മാർഗ്ഗങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
പാൽ കുടിക്കുന്നത് ശരീരഭാരം കൂട്ടുമോ കുറയ്ക്കുമോ എന്ന് നോക്കാം
ഉറക്കം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ചെയ്യാവുന്ന നാല് കാര്യങ്ങളെ കുറിച്ച് നോക്കാം
-
കഫീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പരിമിതപ്പെടുത്തുക
കഫീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചതിനുശേഷം 6 മുതൽ 9 മണിക്കൂർ വരെ അത് രക്തത്തിൽ നിലനിൽക്കും. സെൻസിറ്റീവ് ആയ ആളുകളുടെ ഉറക്കത്തെ ഇത് സാരമായി ബാധിക്കുന്നു.
-
രാത്രിയിൽ കുടിക്കുന്ന മദ്യത്തിൻറെ അളവ് പരിമിതപ്പെടുത്തുക
മദ്യം ഒരു മയക്കുമരുന്ന് (sedative) പോലെ പ്രവർത്തിച്ച് വേഗത്തിൽ ഉറങ്ങാൻ നിങ്ങളെ സഹായിച്ചേക്കാം. എന്നിരുന്നാലും, നിങ്ങൾ പെട്ടെന്ന് ഗാഢനിദ്രയിലേക്ക് വീഴാൻ സാധ്യതയുള്ളതിനാൽ, അത് നിങ്ങളുടെ ഉറക്കചക്രങ്ങളെ തടസ്സപ്പെടുത്തുകയും അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും നിങ്ങളുടെ ഉറക്കത്തിൻറെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും. തൽഫലമായി, നിങ്ങൾ കുറച്ച് മണിക്കൂർ ഉറങ്ങാനും കൂടുതൽ ഉറക്ക തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ
- രാത്രിയിൽ കഴിക്കുന്ന ഭക്ഷണം
പകൽ കൂടുതൽ ഭക്ഷണം കഴിച്ചാലും, രാത്രിയിലെ കുറവ് ഭക്ഷണം അല്ലെങ്കിൽ അടുക്കള നേരത്തെ അടയ്ക്കുന്നത് കൂടുതൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. രാത്രി വൈകി ഭക്ഷണം, സ്വാഭാവിക ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന മെലറ്റോണിന്റെ ഉൽപ്പാദനത്തെ ബാധിക്കുന്നത് കൊണ്ട് അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.
- ഗാഡ്‌ജെറ്റുകളിൽ നിന്ന് വിട്ടുനിൽക്കുക
മൊബൈൽ ഫോൺ സ്ക്രീനുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറപ്പെടുവിക്കുന്ന റേഡിയേഷൻ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അവ നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും വേണ്ടത്ര വിശ്രമം ലഭിക്കുന്നത് തടയുകയും ചെയ്യുന്നു. നിങ്ങളുടെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്‌ത് രാത്രിയിൽ അവ ഒഴിവാക്കാൻ ശ്രമിക്കുക.
കൂടാതെ, പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ ഉറക്കം ദൈർഘ്യമേറിയതും കൂടുതൽ ശാന്തവുമാക്കാൻ ഈ നുറുങ്ങുകൾ പരീക്ഷിക്കൂ.