ഒമേഗ-3 സമ്പന്നമായ ഭക്ഷണങ്ങൾക്ക്, പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതടക്കം ധാരാളം ഗുണങ്ങളുണ്ട്. പ്രതിരോധ ശക്തി കൂടുതൽ ആവശ്യമുള്ള ഒരു കാലഘട്ടമാണല്ലോ ഇത്.
കൊറോണയെയോ മറ്റേതെങ്കിലും രോഗത്തെയോ നമ്മിൽ നിന്ന് അകറ്റി നിർത്തുന്നതിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞതായി FSSAI പറയുന്നു. ഒമേഗ-3 യുടെ ഉപയോഗം പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നതും അറിയപ്പെടുന്ന ഒരു വസ്തുതയാണ്, ഇത് FSSAI വീണ്ടും ഉറപ്പിച്ചു പറയുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ
* ബാജ്‌റ (Bajra)
നോർത്ത് ഇന്ത്യയിൽ ധാരാളമായി ഉപയോഗിക്കുന്ന ധാന്യമാണ് ബാജ്‌റ. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുന്നത് കൊണ്ട് രക്തയോട്ടം എളുപ്പമാക്കുന്നു. കൂടാതെ, ബാജ്‌റയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതുകൊണ്ട് നന്നല്ലാത്ത കൊളെസ്റ്ററോൾ നീക്കം ചെയ്യുന്നു.
* അക്രൂട് (Walnuts)
Antioxidants ധാരാളമായി അടങ്ങിയിക്കുന്നതു കൊണ്ട് നന്നല്ലാത്ത കൊളെസ്റ്ററോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നു. കൂടാതെ Type-2 Diabetes നും നല്ലതാണ്.
* ഉലിവയുടെ ഇലകൾ (Fenugreek Leaves)
ഈ ഇലകൾ Diabetes, high blood pressure എന്നിവയ്ക്ക് ഗുണം ചെയ്യുന്നു. നെഞ്ചെരിച്ചിലിനും നല്ലതാണ്.
* മത്തങ്ങ വിത്തുകൾ (Pumpkin Seeds)
മത്തങ്ങ വിത്തുകൾ antioxidants അടങ്ങിയ ഭക്ഷണങ്ങളിൽ പേരുകേട്ടതാണ്. കൂടാതെ ഈ വിത്തുകളിൽ magnesium അടങ്ങിയിരിക്കുന്നത് കൊണ്ട് blood pressure, blood sugar, എന്നിവ നിലനിർത്തുന്നു. ഹാർട്ട്, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.
* തണ്ണിമത്തൻ വിത്തുകൾ (Watermelon Seeds)
ഇതിൽ അയൺ ധാരാളം അടങ്ങിയിരിക്കുന്നു. ഓക്സിജൻ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്ന Haemoglobin ൻറെ പ്രധാന ഘടകമാണ് അയൺ.
* അമര പയർ (Kidney beans)
Vitamin K1, iron, copper, manganese, potassium folate, molybdenum മുതലായ വിറ്റാമിനുകളും, മിനറലുകളും ധാരാളം അടങ്ങിയിരിക്കുന്നു. അമര പയറിലും ഫൈബർ അടങ്ങിയിരിക്കുന്നു. വൃക്കകളുടെ ആരോഗ്യത്തിനും അമര പയർ ഭക്ഷിക്കുന്നത് നല്ലതാണ് .
അതിനാൽ, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, പല രോഗങ്ങൾക്കും എതിരെ പോരാടാനും നല്ല ആരോഗ്യം നിലനിർത്താനും അത് സഹായിക്കുന്നു.… !!
ഒമേഗ 3 ചിക്കൻ ഇറച്ചിക്കോഴികളിലെ