ഗോൾഡൻ മിൽക്ക് എന്നറിയപ്പെടുന്ന മഞ്ഞൾ പാലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഈ പാൽ പല രോഗങ്ങൾക്കും വളരെ പ്രശസ്തമായ വീട്ടുവൈദ്യമാണ്, മാത്രമല്ല ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാനും വളരെ എളുപ്പമാണ്. വീട്ടിൽ ഉണ്ടാക്കുമ്പോൾ എപ്പോഴും മഞ്ഞൾ സ്വന്തമായി പൊടിച്ചെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാരണം കടകളിൽ നിന്നും മേടിക്കുന്ന മഞ്ഞൾപ്പൊടിക്ക് ഗുണങ്ങൾ കുറവായിരിക്കും എന്നതിൽ സംശയമില്ല.
മഞ്ഞൾ പാൽ തയ്യാറാക്കുമ്പോൾ വളരെയധികം മഞ്ഞൾപ്പൊടി ചേർക്കരുത് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്താൽ മതിയാകും, അല്ലെങ്കിൽ മഞ്ഞളിൻ്റെ കുത്തൻ കാരണം നിങ്ങൾക്ക് അത് കുടിക്കാൻ കഴിഞ്ഞെന്ന് വരില്ല.
മഞ്ഞൾ പാലിന്റെ ആരോഗ്യ ഗുണങ്ങൾ:
1. ചുമയ്ക്ക് ഉത്തമം:
ചുമയ്ക്കുള്ള ഉത്തമ ഔഷധമാണ് മഞ്ഞൾ പാൽ. ചുമയോ ജലദോഷമോ മൂലം തൊണ്ടയിൽ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മഞ്ഞൾ പാൽ പരീക്ഷിച്ചാൽ മതി. പാലും മഞ്ഞളും കുരുമുളകും ഒരുമിച്ച് വേഗത്തിലുള്ള രോഗശമനത്തിന് സഹായിക്കുന്നു. കുരുമുളകിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ചുമ ചികിത്സിക്കാൻ നൂറ്റാണ്ടുകളായി ഇന്ത്യയിൽ ഉപയോഗിക്കുന്നു.
2. ജലദോഷത്തിന്:
ജലദോഷമുള്ളപ്പോൾ മഞ്ഞൾ പാൽ കുടിക്കുന്നത് വളരെ ആശ്വാസകരമാണ്. വാസ്തവത്തിൽ, രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ ചൂടുള്ള മഞ്ഞൾ പാൽ ഒരു കപ്പ് കുടിക്കുന്നത് ജലദോഷം ഉള്ളപ്പോൾ വേറെ തടസ്സങ്ങളില്ലാതെ ഉറങ്ങാൻ സഹായിക്കുന്നു. മഞ്ഞളും കുരുമുളകും വേഗത്തിലുള്ള രോഗശാന്തിക്ക് സഹായിക്കുന്നു, കൂടാതെ പിഞ്ചുകുട്ടികൾക്ക് ജലദോഷം ഉള്ളപ്പോൾ പോലും ഈ മഞ്ഞൾ പാൽ ഉപയോഗിക്കാം.
3. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:
മഞ്ഞൾ പാൽ മികച്ച ഡിറ്റോക്സ് പാനീയമാണ്. ഒരു കപ്പ് മഞ്ഞൾ പാൽ കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലതും എളുപ്പവുമായ മാർഗ്ഗമാണ്. ഇത് നമ്മുടെ ദഹനത്തെയും സ്വാംശീകരണത്തെയും പരമാവധി ക്രമത്തിൽ നിലനിർത്തുന്നതിനാൽ സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
4. ചർമ്മത്തിന് മഞ്ഞൾ പാൽ:
മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് മുഖക്കുരു പോലുള്ള ചർമ്മരോഗങ്ങൾ വേഗത്തിൽ സുഖപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നു. വേഗത്തിലുള്ള രോഗശാന്തിക്കായി മഞ്ഞൾ പാൽ കുടിക്കുന്നതിനൊപ്പം നിങ്ങൾക്ക് മഞ്ഞൾ ബാഹ്യമായും പുരട്ടാം.
5. പ്രമേഹരോഗികൾക്ക്:
മഞ്ഞൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനാൽ പ്രമേഹ രോഗികൾക്ക് മഞ്ഞൾ പാലിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും, പക്ഷേ പാലിൽ നിന്നും പഞ്ചസാര ഒഴിവാക്കുക. നിങ്ങൾ ഇത് പതിവായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും.
6. പനിക്ക്:
എല്ലാത്തരം പനികൾക്കും മഞ്ഞൾ പാൽ ഉപയോഗിക്കാം. ഇത് വൈറൽ, ബാക്ടീരിയ അണുബാധകളിൽ നിന്ന് ശരീരത്തെ വേഗത്തിൽ സുഖപ്പെടുത്തുകയും രോഗികളെ വളരെ വേഗത്തിൽ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്നു.
7. മുഖത്തിന് മഞ്ഞൾ പാൽ:
മഞ്ഞൾ പാൽ ബാഹ്യമായി മുഖത്തും പുരട്ടാം. ഇത് മുഖക്കുരു തടയുകയും പാടുകൾ വളരെ വേഗത്തിൽ സുഖപ്പെടുത്തുകയും ചെയ്യുന്നു. പാലും മഞ്ഞളും നല്ല കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക.
8. കാൻസർ പ്രതിരോധത്തിന്:
മഞ്ഞൾ പാൽ പതിവായി കഴിക്കുന്നത് ക്യാൻസറിനെ തടയുന്നു. മഞ്ഞളിലെ കുർക്കുമിൻ ക്യാൻസർ കോശങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനാൽ ഇതിന് പ്രധാന കാരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം?