വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരു പ്രമേഹ രോഗിക്ക് എന്തൊക്ക ഭക്ഷണങ്ങൾ ഏതൊക്കെ രീതിയിൽ കഴിക്കാം എന്നതിനെ കുറിച്ചുള്ള ഒരു ലേഖനമാണിത്. ആദ്യമായി തനിക്ക് പ്രമേഹം ഉണ്ടെന്നറിയുന്ന ഒരു വ്യക്തിയെ അലട്ടുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമോ എന്നുള്ളതും, രണ്ടാമത്തേത് തനിക്ക് ഇനി ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ല എന്ന മനോവേദനയെ കുറിച്ചുമാണ്.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരു പ്രമേഹ രോഗിക്ക് എന്തൊക്ക ഭക്ഷണങ്ങൾ ഏതൊക്കെ രീതിയിൽ കഴിക്കാം എന്നതിനെ കുറിച്ചുള്ള ഒരു ലേഖനമാണിത്. ആദ്യമായി തനിക്ക് പ്രമേഹം ഉണ്ടെന്നറിയുന്ന ഒരു വ്യക്തിയെ അലട്ടുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമോ എന്നുള്ളതും, രണ്ടാമത്തേത് തനിക്ക് ഇനി ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ല എന്ന മനോവേദനയെ കുറിച്ചുമാണ്.
ഇതിൽ ഒന്നാമത്തെ കാര്യം ശരിയാണ്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതായി വരും. എന്നാൽ രണ്ടാമത്തേത് തെറ്റായ ധാരണയാണ്. നിങ്ങൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെ കുറച്ച് മാത്രം ക്രമീകരണത്തോടെ കഴിക്കാവുന്നതാണ്. അല്ലതെ കാര്ബോഹൈഡ്രേറ്സ് ഇത്രമാത്രമേ കഴിക്കാവൂ. പ്രോട്ടീൻ കൂടുതൽ കഴിക്കണം എന്നൊക്കെ തെറ്റായ ധാരണകളാണ്. നിങ്ങളുടെ ഇപ്പോഴുള്ള ഭക്ഷണരീതി അൽപം ക്രമീകരിച്ചുകൊണ്ട് എങ്ങനെ പ്രമേഹം കൺട്രോളിൽ വരുത്താം എന്നതിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. കേരള സ്റ്റൈലിലുള്ള ഭക്ഷണത്തെ മുൻനിർത്തിയാണ് എഴുതുന്നത്.
സാധാരണയായി നമ്മൾ കഴിക്കുന്ന പ്രഭാത ഭക്ഷണം, ഇഡ്‌ലി, പുട്ട്, ദോശ, ഉപ്പുമാവ്, വെള്ളേപ്പം, ബ്രെഡ്, എന്നിവയാണ്. ഈ ഭക്ഷണങ്ങൾ പ്രമേഹ രോഗികൾക്ക് എങ്ങനെ ക്രമീകരിക്കാം. പുട്ട് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പുട്ടു തന്നെ കഴിക്കാം. പക്ഷെ പുട്ടും പഴവുമോ, പുട്ടും പഞ്ചസാരയുമോ കഴിക്കാൻ പാടില്ല. പുട്ടും കടലയുമോ, പുട്ടും ചെറുപയറുമോ കഴിക്കാം. പുട്ട് എത്ര എടുക്കുന്നുവോ അത്ര അത്ര അളവിൽ തന്നെ കടലയും അല്ലെങ്കിൽ ചെറുപയറും വേണം. അതായത് 1:1 എന്ന ratio യിൽ ആയിരിക്കണം.
ഇഡ്‌ലി ആണെകിൽ 4 എണ്ണം കഴിക്കാം, കൂടെ ചട്നിയോ പൊട്ടറ്റോ അടക്കം അടങ്ങിയ സാമ്പാറോ കഴിക്കാം. ദോശയാണെങ്കിൽ രണ്ടോ മൂന്നോ എണ്ണം ചട്നി, സാമ്പാർ എന്നിവയുടെ കൂടെ കഴിക്കാം. ഉപ്പ്മാ ഉണ്ടാകുമ്പോൾ കൂടുതൽ പച്ചക്കറികൾ ചേർത്തുവേണം ഉണ്ടാക്കാൻ. അങ്ങനെയുള്ള ഉണ്ടാക്കിയ ഉപ്പുമാവ് ഒന്നോ ഒന്നര കപ്പോ കഴിക്കാം. വെള്ളേപ്പത്തിൻറെ കാര്യത്തിലും അങ്ങനെയാണ്. 1:1 എന്ന ratio യിൽ ആയിരിക്കണം വെള്ളേപ്പവും കടല അല്ലെങ്കിൽ ചെറുപയറും കഴിക്കേണ്ടത്. അങ്ങനെയായാൽ, ഒന്നോ രണ്ടോ കഴിക്കുമ്പോഴേക്കും വയറ് നിറയും. ബ്രൗൺ ബ്രെഡ് വേണം തെരഞ്ഞെടുക്കാൻ. ഇതിൽ കൂടുതൽ ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് എപ്പോഴും ഫൈബർ ആണ് കൂടുതൽ ആവശ്യം. ബ്രൗൺ ബ്രെഡിന്റെ കൂടെ ഒന്നോ രണ്ടോ ഓംലെറ്റ് കഴിക്കാം. പൂരിയാണെങ്കിൽ, നോർമൽ സൈസുള്ള നാല് പൂരി പച്ചക്കറിയുടെ കൂടെ കഴിക്കാം.
പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഇടയിൽ, സാലഡ്, റസ്‌ക്ക്, ഫൈബർ അടങ്ങിയ ബിസ്‌കറ്റുകൾ, എന്നിവ കഴിക്കാം. എണ്ണ പലഹാരങ്ങൾ കഴിക്കരുത്. ചായ, കാപ്പി, എന്നിവ ഒന്നിൽ കൂടുതൽ തവണ കഴിക്കാം എന്നാൽ പഞ്ചസാര പാടില്ല.
ഉച്ച ഭക്ഷണത്തിന് ചോറുതന്നെ കഴിക്കാം. പക്ഷെ മട്ട അരി ആയിരിക്കണം. കൂടെ ഫിഷ് കറി (ഫ്രൈ പാടില്ല), ഫൈബർ അടങ്ങിയ പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, എന്നിവ അടങ്ങിയ കറികൾ കഴിക്കാം. മോരോ, തൈരോ കഴിക്കുന്നതിൽ തെറ്റില്ല. ഉച്ച ഭക്ഷണത്തിന് മുൻപായി കുറച്ച് സാലഡ് (raw cucumber, carrot, etc) കഴിച്ചാൽ കഴിക്കുന്ന ചോറിൻറെ അളവ് തനിയെ കുറയ്കാനാവും.
നാലുമണി ചായയുടെ കൂടെ റസ്‌ക്ക്, ഫൈബർ അടങ്ങിയ ബിസ്‌കറ്റുകൾ, എന്നിവ കഴിക്കാം. എണ്ണ പലഹാരങ്ങൾ കഴിക്കരുത്.
മലയാളികൾ രാത്രി ഭക്ഷണം സാധാരണയായി ഉച്ചക്ക് ഉണ്ടാക്കിയത് തന്നെയാണ് കഴിക്കാറ്. എങ്കിലും, ചോറിനു പകരും 3 ചപ്പാത്തിയും (നോർമൽ ശരീരഭാരമുള്ളവർക്ക്), അതെ കറികളും ആകാം. അല്ലെങ്കിൽ ഓട്സ്, ഗോതമ്പു ദോശ, എന്നിവയും കഴിക്കാം.
ഇനി പഴങ്ങൾ, എല്ലാത്തരം പഴങ്ങളും കഴിക്കാം. പക്ഷെ അതിന്റെ അളവിന് നിയന്ത്രണം വേണം. വാഴപ്പഴമാണെങ്കിൽ രണ്ടെണ്ണം, നേന്ത്രപ്പഴമാണെങ്കിൽ ഒരെണ്ണം, ആപ്പിൾ ആണെങ്കിൽ ഒന്ന്, മാങ്ങയാണെങ്കിൽ ഒരു വലിയ കഷ്‌ണം, ഓറഞ്ച്, മുസംബി, എന്നിവയാണെങ്കിൽ ഒന്ന്, അങ്ങനെ പോകുന്നു. ഒരു ദിവസം മുകളിൽ പറഞ്ഞതിൽ എന്തെങ്കിലും ഒന്ന് കഴിക്കാവുന്നതാണ്. പഞ്ചസാര, ശർക്കര, തേൻ, എന്നിവ ഒഴിവാക്കണം.
ഭക്ഷണ ക്രമീകരണത്തിൻറെ കൂടെ സമയ ക്രമീകരണവും വേണം. പ്രഭാത ഭക്ഷണം 8-9 am,
ഉച്ച ഭക്ഷണം - ഒരു മണിക്കുള്ളിൽ, രാത്രി ഭക്ഷണം - ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപായിരിക്കണം. ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം ദിവസവും ഒരുമണിക്കൂർ വ്യായാമം ശീലമാക്കിയാൽ വളരെ നല്ലത്.
പ്രമേഹത്തെ നിയന്ത്രിക്കാൻ കിരിയാത്ത് കൃഷി ചെയ്യാം
ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?