Updated on: 5 August, 2020 10:06 PM IST

സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കല്‍പ്പിക്കാനാകാത്തതാണ്.  നമ്മുടെ പാരമ്പര്യ ഭക്ഷണങ്ങള്‍ക്കൊപ്പം സവാള ഉണ്ടാകും. അത് സാമ്പാര്‍ ഉള്‍പ്പെടുന്ന, vegetarian ഭക്ഷണത്തിനൊപ്പമായാലും, ഇറച്ചിക്കറി ഉൾപ്പെടുന്ന non-vegetarian ഭക്ഷണത്തിനൊപ്പമായാലും. നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് സവാള. നമ്മള്‍ ദിവസവും കൂടുതല്‍ സവാള ഉള്‍പ്പെടുന്ന ഭക്ഷണം ശീലമാക്കണം. 

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സവാള. Calcium, sodium,  potassium, selenium, phosphorous, തുടങ്ങിയ മൂലകങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. സൾഫറിൻറെയും, ക്യുവെർസെറ്റിൻറെയും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നൽകുന്നത്. സവാളയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ക്യാൻസറിൻറെ വ്യാപനം തടയാൻ സഹായിക്കും. Allergy, bronchitis, ജലദോഷം. ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ sulphur ആണ് ഇതിനി രൂക്ഷ ഗന്ധം നൽകുന്നത്.

 

സവാള സന്ധിവീക്കം പോലുള്ള രോഗങ്ങൾക്കു പരിഹാരമായി പ്രവർത്തിക്കാനും സാധിക്കും. സവാള അരിഞ്ഞു കടുകെണ്ണയിൽ ഇട്ടു തിളപ്പിച്ച് തൈലമാക്കുക. ഇത് സന്ധി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ഗുണം ലഭിയ്ക്കും. ഇതുപ്പോലെ ഭക്ഷണ ശേഷം സവാള കഴിക്കുന്നത് നല്ലതാണ്. ഭക്ഷണ അലർജി, വയറു സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം നീക്കാൻ ഇത് നല്ലതാണ്.

എന്നാൽ കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില സവാളകളിൽ കറുത്ത നിറം കാണാറുണ്ട്. പുറം തൊലി കളഞ്ഞാലും ഉള്ളിൽ ഈ കറുപ്പ് നിറം കാണാറുണ്ട്. ചെറിയ എന്തെങ്കിലും കറയായിരിക്കുമെന്ന് കരുതി നമ്മൾ കഴുകി കളയാറാണ് പതിവ്. എന്നാൽ, നമ്മൾ കരുതുന്നത് പോലെ അത്ര നിസ്സാരക്കാരനല്ല ഈ കറുപ്പ്.

ഇത്തരത്തിൽ കാണപ്പെടുന്ന കറുപ്പ് ഒരു തരം fungus ആണ്. ഇത് ഏറെ അപകടകാരിയെന്നാണ് reports പറയുന്നത്. Aspergillus niger എന്നാണ് ഈ fungus നെ പറയുന്നത്. ക്യാൻസർ പോലെയുള്ള മാരകമായ രോഗങ്ങൾക്ക് ഈ fungus കരണകാരനാകുമെന്ന് പഠനങ്ങൾ പറയുന്നു.

അനുബന്ധ വാർത്തകൾക്ക്

സവാള കൃഷിചെയ്യാം: വിലക്കയറ്റത്തെ പേടിക്കേണ്ട

 

English Summary: About the dangers of the black mold seen in onions
Published on: 05 August 2020, 10:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now