Updated on: 30 May, 2022 7:10 PM IST
ദിവസവും കഴിയ്ക്കാൻ കുട്ടികൾക്കായി ഈ 5 സൂപ്പർ ബ്രെയിൻ ഫുഡ്ഡുകൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ അവർ കഴിയ്ക്കുന്ന ഭക്ഷണവും നിർണായക സ്വാധീനം ചെലുത്തുന്നു. കുട്ടികളുടെ ഭക്ഷണത്തിൽ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് അവരുടെ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: Brain Health: ശ്രദ്ധ കുറഞ്ഞാൽ, ഈ ശീലങ്ങൾ തലച്ചോറിനെ തകരാറിലാക്കും

കുട്ടികളുടെ തലച്ചോറിന് സൂപ്പർഫുഡ് പോലെ പ്രവർത്തിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണ പദാർഥങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഭാഗമാക്കുന്നതിലൂടെ അവരുടെ മസ്തിഷ്ക ശക്തി വർധിക്കുന്നു. അതിനാൽ തന്നെ കുട്ടികൾ മിടുക്കരായി വളരാൻ സഹായിക്കുന്ന, തലച്ചോറിന് ഗുണകരമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

കുട്ടികളുടെ തലച്ചോറിന്റെ ശക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ (Superfood for children's healthy brain)

  • മുട്ടകൾ (Egg)

പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ട കഴിക്കുന്നതിലൂടെ കുട്ടികളെ ഏകാഗ്രമാക്കാനുള്ള ശക്തി വർധിക്കുന്നു. പ്രഭാതഭക്ഷണമായി കുട്ടികൾക്ക് മുട്ട പുഴുങ്ങിയോ അല്ലെങ്കിൽ എഗ് സാൻഡ്‌വിച്ചാക്കിയോ കഴിക്കുക.

  • പരിപ്പ് (Pulses)

ഉണങ്ങിയ പഴങ്ങളിൽ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്‌സ്, ധാന്യങ്ങൾ അല്ലെങ്കിൽ പാൽ എന്നിവ ചേർത്ത് പ്രഭാതഭക്ഷണത്തിലും പരിപ്പ് വിഭവങ്ങൾ കഴിയ്ക്കാം. ബദാം, വാൽനട്ട് എന്നിവയും ബ്രെയിൻ സൂപ്പർ ഫുഡ്ഡുകളാണ്.

  • മത്തങ്ങ വിത്തുകൾ (Pumpkin seeds)

ഇരുമ്പ്, സിങ്ക്, ചെമ്പ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ കുട്ടികളുടെ തലച്ചോറിന് ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പ് നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും വികാസത്തിന് വളരെ നല്ലതാണ്. ഈ വിത്തുകൾ ഓട്‌സിലോ കഞ്ഞിയിലോ സ്മൂത്തികളിലോ ചേർത്ത് കുഞ്ഞുങ്ങൾക്ക് നൽകാം.

  • തൈര് (Curd)

തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും തൈര് ഫലപ്രദമാണ്. തൈരിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങൾക്ക് നൽകാം. തൈരിനൊപ്പം ബ്ലൂബെറിയോ ധാന്യങ്ങളും ചേർക്കുന്നതും ഗുണകരമാണ്.

  • തണ്ണിമത്തൻ വിത്തുകൾ (Watermelon seeds)

കായ്കൾക്കൊപ്പം വിത്തുകളും കുട്ടികളുടെ ആരോഗ്യത്തിനും തലച്ചോറിനും ഗുണം ചെയ്യുന്നു. വേനൽക്കാലത്താണ് തണ്ണിമത്തൻ സാധാരണയായി കഴിക്കുന്നത്. തണ്ണിമത്തൻ മാത്രമല്ല, ഇതിന്റെ കുരുവും ആരോഗ്യത്തിന് ഗുണം ചെയ്യും. തണ്ണിമത്തന്റെ കുരു നന്നായി കഴുകി ഉണക്കി തൊലി കളഞ്ഞ് കുട്ടികൾക്ക് കൊടുക്കാം. വൃത്തിയുള്ളതും ഉണങ്ങിയതുമായ വിത്തുകൾ തൊലി കളഞ്ഞതിന് ശേഷം കുട്ടികൾക്ക് കൊടുക്കുന്നത് അവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം

ഇലക്കറികളും മസ്തിഷ്കത്തിന് വളരെ നല്ലതാണ്. ചീര. മുരിങ്ങയില, ബ്രോക്കോളി എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഉപയോഗപ്രദമായ ഇലക്കറികളാണ്. ആന്റി ഓക്സിഡന്റുകള്‍, ഫോളേറ്റ്, ബീറ്റ- കരോട്ടിന്‍, വിറ്റമിന്‍ സി എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങളാണ്. മത്തി (ചാള), കോര ( സാല്‍മണ്‍), അയല തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

English Summary: Add These 5 Super Brain Foods To Your Kids' Diet Daily
Published on: 30 May 2022, 07:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now