പഴങ്ങളിൽ തന്നെ വളരെ വ്യത്യസ്തമായ രൂപത്തിലും ചുവന്ന നിറമുള്ള ചർമ്മത്തോടും, മധുരമുള്ള വിത്ത് പുള്ളികളുള്ള മാംസവുമടങ്ങിയ, കലോറി കുറഞ്ഞ ഉഷ്ണമേഖലാ പഴങ്ങളിൽ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട് അഥവാ സ്ട്രോബെറി പിയർ. ഇതിൽ ധാരാളം പോഷകങ്ങൾ, പ്രീബയോട്ടിക് നാരുകൾ, മറ്റ് ആരോഗ്യകരമായ പദാർത്ഥങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവാണ്, പക്ഷേ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അതോടൊപ്പം, ഇതിൽ ഗണ്യമായ അളവിൽ ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. അവശ്യ പോഷകങ്ങൾക്കപ്പുറം, ഡ്രാഗൺ ഫ്രൂട്ടിൽ പോളിഫിനോൾസ്, കരോട്ടിനോയിഡുകൾ, ബീറ്റാസയാനിനുകൾ തുടങ്ങിയ ശരീരത്തിന് പ്രയോജനകരമായ സസ്യ സംയുക്തങ്ങൾ അടങ്ങിയ ഈ പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഡ്രാഗൺ ഫ്രൂട്ടിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലുണ്ടാവുന്ന ഫ്രീ റാഡിക്കലുകൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു, ഫ്രീ റാഡിക്കലുകൾ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു, ഇത് പിന്നീട് വീക്കം, രോഗം എന്നിവയിലേക്ക് നയിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കോശങ്ങളുടെ നാശവും വീക്കവും ഉണ്ടാവുന്നത് തടയുന്നു. ഹൃദ്രോഗം, കാൻസർ, പ്രമേഹം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയ മറ്റ് പ്രധാന പോഷകങ്ങൾ:
വിറ്റാമിൻ സി:
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും കഴിക്കുന്നത്, കാൻസർ സാധ്യത കുറയ്ക്കുന്നതുമായി ബന്ധമുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ സി ഉയർന്ന അളവിൽ കഴിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.
ബീറ്റലെയിൻസ്:
ബീറ്റലൈനുകൾക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കാൻ സാധിക്കുമെന്നും, ഇവ ക്യാൻസർ കോശങ്ങളെ അടിച്ചമർത്താൻ സഹായിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.
കരോട്ടിനോയിഡുകൾ:
ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവയാണ് ഡ്രാഗൺ ഫ്രൂട്ടിന് തിളക്കമുള്ള നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ആൻറി ഓക്സിഡൻറുകൾ ഗുളിക രൂപത്തിലോ സപ്ലിമെന്റായോ കഴിക്കുന്നതിനുപകരം ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മികച്ച ഫലങ്ങൾ നൽകുന്നു. വാസ്തവത്തിൽ, ആന്റിഓക്‌സിഡന്റ് സപ്ലിമെന്റുകൾക്ക് കഴിക്കുന്നത് ശരീരത്തിന് ദോഷകരമായ ഫലങ്ങൾ നൽകുന്നു, അതിന് പകരം ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളിൽ തന്നെ സ്റ്റാറാണ് സ്റ്റാർ ഫ്രൂട്ട്, കൂടുതൽ അറിയാം..
Pic Courtesy: Pexels.com