നെല്ലിക്ക ഭക്ഷ്യവസ്തു വായും ഔഷധമായും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ്. സവിശേഷമായ പോഷക ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. "അക്ഷ്യാമായേഷു ത്രിഫലാ" എന്നാണ് അഷ്ടാംഗഹൃദയത്തിൽ നെല്ലിക്കയെ കുറിച്ച് പറയുന്നത്. കാരണം നേത്ര രോഗങ്ങളിൽ ഏറ്റവും പ്രാധാന്യം നെല്ലിക്ക അടങ്ങിയ ത്രിഫലയ്ക്കാണ്. നെല്ലിക്ക യുമായി ബന്ധപ്പെട്ട പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തമാശ രൂപ നമ്മൾ പറയുന്ന ഒരു ഒരു ഡയലോഗ് ആണ് നെല്ലിക്കാത്തളം വെക്കണം എന്നത്.
ഓർമ്മശക്തിക്ക് നെല്ലിക്കയോളം ഫലപ്രദമായ ഒന്നുംതന്നെയില്ല. നെല്ലിക്ക ജ്യൂസ് ആയോ, ചമ്മന്തി രൂപത്തിലോ ദിവസവും കഴിക്കുന്നത് ആരോഗ്യദായകം ആണ്. ആയുരാരോഗ്യസൗഖ്യം നേടണമെന്ന ആഗ്രഹം വാതശമനൻന്മാരായ മഹർഷികൾക്ക് പോലും ഉണ്ടായിരുന്നു. അങ്ങനെയാണ് നെല്ലിക്ക പ്രധാന ചേരുവ ചേരുന്ന ച്യവനപ്രാശത്തിൻറെ ഉൽപ്പത്തിക്ക് ഹേതുവായത്. പിത്ത കഫകളെ ശമിപ്പിക്കുവാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും നെല്ലിക്ക ഉപയോഗം കൊണ്ട് സാധ്യമാണ്.
നെല്ലിക്ക നീരും തേനും ചേർത്ത് ദിവസവും കഴിച്ചാൽ ശരീരം പുഷ്ടിപ്പെടും. വിറ്റാമിൻ സി ധാരാളം ഉള്ള നെല്ലിക്ക രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിച്ചാൽ പ്രമേഹം മാറുന്നതാണ്. ദിവസേന ഒരു ഔൺസ് വീതം രണ്ടുനേരം കഴിക്കേണ്ടതാണ്. നെല്ലിക്ക കുരുകളഞ്ഞ് 15 ഗ്രാം എടുത്ത് അരച്ച് 100ml പാലിൽ ചേർത്ത് ദിവസവും കഴിച്ചാൽ പുളിച്ചുതികട്ടൽ മാറും. നെല്ലിക്ക ദ്വാദശികായ എന്നുകൂടി വിളിപ്പേരുണ്ട്.
Gooseberry is one of the most widely used oral and medicinal foods. Gooseberry is rich in unique nutritional and medicinal properties. Gooseberry is said to be "Akshayamayeshu Triphala" in the heart of Ashtanga. This is because gooseberry is one of the most important eye diseases. The first thing that comes to mind when talking about gooseberries is that one of the dialogues we say is funny. There is nothing more effective than gooseberry for memory. It is healthy to consume gooseberry juice or chamomile daily. Even air-conditioned sages had a desire to attain longevity. Thus gooseberry is the main ingredient which gives rise to chrysanthemum. Gooseberry can be used to soothe bile ducts and keep the body cool. Gooseberry juice and honey taken daily will nourish the body.
എന്തെന്നാൽ ഏകാദശി ശുദ്ധ വാസം കിടന്ന് ദ്വാദശി നാൾ ഒന്ന് രണ്ട് നെല്ലിക്ക തിന്ന് വെള്ളം കുടിച്ചാൽ ക്ഷീണം ഒട്ടും ഉണ്ടാകില്ല അതുകൊണ്ടാണ് ഇങ്ങനെ ഇതിന് പേര് വന്നത്. നെല്ലിക്ക അമ്മയുടെ ഫലമാണ് ചെയ്യുക എന്നതുകൊണ്ടുതന്നെ സംസ്കൃതത്തിൽ 'ധാത്രി' എന്ന് ഇതിനെ വിളിക്കുന്നു.