വ്യായാമം ചെയ്‌ത ശേഷമോ, ശാരീരിക അധ്വാനത്തിന് ശേഷമോ ദാഹം അനുഭവപ്പെടുന്നത് സാധാരണമാണ്. ചില സമയങ്ങളിൽ ധാരാളം ഉപ്പുള്ള ഭക്ഷണമോ മറ്റോ കഴിച്ചാൽ ദാഹം അനുഭവപ്പെടാം. ശരീരത്തില്‍ ജലാംശം കുറവാണെന്ന് പറയാനുള്ള ശരീരത്തിന്റെ പ്രതികരണമാണ് ദാഹം. എന്നാല്‍ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ തന്നെ ദാഹം തോന്നുന്നുവെങ്കിൽ അത് ഏതോ രോഗാവസ്ഥയുടെ ലക്ഷണമാണ്. ഇത്തരത്തിൽ കാണുന്ന രോഗാവസ്ഥകളെ കുറിച്ചാണ് പങ്ക് വയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ദാഹശമനത്തിനായ് പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കാം
പ്രമേഹമുള്ളവർക്ക്
അമിതമായ ദാഹവും മൂത്രമൊഴിക്കുന്നതും പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ വായ വളരെയധികം വരണ്ടതായും മാറുന്നു. നിങ്ങള്‍ക്ക് പ്രമേഹമുണ്ടാകുമ്പോള്‍, നിങ്ങളുടെ രക്തത്തില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കുന്നു. ഇത് പഞ്ചസാര ആഗിരണം ചെയ്യുന്നതിനായി വൃക്കകളെ അമിതമായി പ്രവര്‍ത്തിപ്പിക്കുന്നു. നിങ്ങളുടെ വൃക്കയ്ക്ക് അമിതമായ പ്രവര്‍ത്തനഭാരമുണ്ടാകുമ്പോള്‍ ശരീരത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നു. അധിക പഞ്ചസാര പുറന്തള്ളാനുള്ള അമിതമായ ശ്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകുന്നത് വരെ തുടരും. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ ഒരാള്‍ക്ക് ദാഹം തോന്നുകയും കൂടുതല്‍ വെള്ളം കുടിക്കേണ്ടതായി വരികയും ചെയ്യു
ബന്ധപ്പെട്ട വാർത്തകൾ: ദാഹം ശമിപ്പിക്കാൻ പനന്നൊങ്ക്
വിളര്‍ച്ചയുള്ളപ്പോൾ
വിളര്‍ച്ച എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഇല്ലെന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് പാരമ്പര്യമായോ നിങ്ങളുടെ ജീവിതശൈലി മൂലമോ സംഭവിക്കാം. ചില രോഗങ്ങള്‍, കനത്ത രക്തസ്രാവം എന്നിവ കാരണം വിളര്‍ച്ച വരാം. മിതമായ വിളര്‍ച്ച ഒരുപക്ഷേ ദാഹത്തിന് കാരണമാകില്ല, എന്നാല്‍ കഠിനമായ വിളര്‍ച്ച ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വളരെയധികം ദാഹം തോന്നാം. ഈ അവസ്ഥ കഠിനമാണെങ്കില്‍ ദാഹം മാത്രമല്ല, തലകറക്കം, ക്ഷീണം, ദുര്‍ബലത എന്നിവയും ഒരു വ്യക്തിക്ക് അനുഭവപ്പെടാം. ഹൃദയമിടിപ്പ് വേഗത്തിലാവുകയും ചര്‍മ്മം ഇളം അല്ലെങ്കില്‍ മഞ്ഞനിറമാവുകയും, വിയര്‍ക്കുകയും ചെയ്യുന്നു.
ഹൈപ്പര്‍കാല്‍സിമിയ ഉള്ളപ്പോൾ
നിങ്ങളുടെ രക്തത്തിലെ കാല്‍സ്യം അളവ് സാധാരണയിലും കൂടുതലാകുന്ന അവസ്ഥയാണ് ഹൈപ്പര്‍കാല്‍സിമിയ. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് അമിതമായ ദാഹം അനുഭവപ്പെടാം. ഹൈപ്പര്‍ പാരൈറോയിഡിസം, മറ്റൊരു രോഗത്തിന്റെ ലക്ഷണം (ക്ഷയം, സാര്‍കോയിഡോസിസ്), കാന്‍സര്‍ (ശ്വാസകോശം, സ്തനം, വൃക്ക, മള്‍ട്ടിപ്പിള്‍ മൈലോമ) എന്നിവയാകാം. ഹൈപ്പര്‍കാല്‍സിമിയ അവസ്ഥയില്‍ അമിതമായ ദാഹം മാത്രമല്ല പതിവായി മൂത്രമൊഴിക്കുക, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, മലബന്ധം, അസ്ഥി വേദന, പേശി ബലഹീനത, ആശയക്കുഴപ്പം, ക്ഷീണം, വിഷാദം, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയവയും അനുഭവപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ കാൽസ്യം കൂടിയാലുണ്ടാകുന്ന അപകടങ്ങൾ
വരണ്ട വായ (സീറോസ്റ്റോമിയ) ഉള്ളവർക്ക്
വരണ്ട വായ അല്ലെങ്കില്‍ സീറോസ്റ്റോമിയ അവസ്ഥയില്‍ നിങ്ങള്‍ക്ക് അമിതമായ ദാഹം അനുഭവപ്പെടാം. ഉമിനീര്‍ ഘടനയിലെ മാറ്റം മൂലം ഇത് സംഭവിക്കാം. നിങ്ങളുടെ ഗ്രന്ഥികള്‍ ആവശ്യത്തിന് ഉമിനീര്‍ ഉണ്ടാക്കുന്നില്ലെങ്കില്‍, അത് വായ്നാറ്റം, ചവയ്ക്കുന്നതില്‍ ബുദ്ധിമുട്ട്, കട്ടിയുള്ളതും കടുപ്പമുള്ളതുമായ ഉമിനീര്‍ എന്നിവ പോലുള്ള മറ്റ് അസ്വസ്ഥ ലക്ഷണങ്ങളിലേക്കും നയിച്ചേക്കാം. വരണ്ട വായയുടെ സാധാരണ കാരണങ്ങളാണ് പുകവലി, സമ്മര്‍ദ്ദം, ഉത്കണ്ഠ, പ്രായം എന്നിവ.
മരുന്ന് അമിതമായ ദാഹത്തിന് കാരണമാകാം
ചിലപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ചില മരുന്നുകളുമാകാം. ലിഥിയം, ചില ആന്റി സൈക്കോട്ടിക്‌സ്, ഡൈയൂററ്റിക്‌സ് ഉള്‍പ്പെടെയുള്ള ചിലതരം മരുന്നുകളുടെ പാര്‍ശ്വഫലമായി നിങ്ങള്‍ക്ക് ദാഹം തോന്നാം. മരുന്ന് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദാഹമുണ്ടാകുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങളുടെ ഡോക്ടറോട് നിര്‍ദേശങ്ങള്‍ തേടുക. അദ്ദേഹം മരുന്ന് മാറ്റുകയോ ഡോസ് കുറയ്ക്കുകയോ ചെയ്‌തേക്കാം.
കഠിനമായ നിര്‍ജ്ജലീകരണമുള്ളപ്പോൾ
ശരീരത്തില്‍ ജലാംശമില്ലെങ്കില്‍ ആരിലും നിര്‍ജ്ജലീകരണം സംഭവിക്കാം. സാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലെന്നാണ് ഇതിനര്‍ത്ഥം. വളരെയധികം വ്യായാമം ചെയ്യുന്നത്, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി, അമിത വിയര്‍പ്പ് എന്നിവ പോലുള്ള നിരവധി കാരണങ്ങളാല്‍ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കാം. മൂത്രത്തിന്റെ നിറം ശ്രദ്ധിച്ച് നിങ്ങളുടെ ശരീരത്തില്‍ വെള്ളത്തിന്റെ ആവശ്യകത നിങ്ങള്‍ക്ക് മനസ്സിലാക്കാം. മൂത്രത്തിന്റെ ഇരുണ്ട മഞ്ഞനിറം, വായ വരള്‍ച്ച, ചര്‍മ്മ വരള്‍ച്ച, തലവേദന, കരയുമ്പോള്‍ കണ്ണുനീരില്ലാത്ത അവസ്ഥ, മന്ദത തുടങ്ങിയവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.