പ്രമേഹത്തെ തടയാൻ ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു പിടി ബദാം കഴിക്കുന്നത് അമിതവണ്ണമുള്ളവരിലും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ഭക്ഷണ നിയന്ത്രണങ്ങളിലൂടെയും, ബദാം കഴിക്കുന്നതിലൂടെ ശരീരത്തിൽ കാലക്രമേണയുണ്ടാവുന്ന മികച്ച ഗ്ലൂക്കോസ് നിയന്ത്രണം നടത്തുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിൽ പ്രമേഹ പുരോഗതി തടയാൻ ഇത് സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭക്ഷണ നിയന്ത്രണത്തിന്റെ ഭാഗമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ ബദാം വളരെ നല്ല പങ്ക് വഹിക്കുന്നു. ഓരോ ഭക്ഷണത്തിനു മുമ്പും, ഒരു ചെറിയ അളവിൽ ബദാം കഴിക്കുന്നത് മൂന്ന് ദിവസത്തിനുള്ളിൽ പ്രീ ഡയബറ്റിസ് ഉള്ള വ്യക്തികൾക്ക്, രക്തത്തിലെ ഗ്ലൈസെമിക് നിയന്ത്രണം വേഗത്തിലും സമൂലമായും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ബദാമിൽ അടങ്ങിയ നാരുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം എന്നിവയുടെ പോഷക ഗുണങ്ങൾ ശരീരത്തിൽ ഗ്ലൈസെമിക് നിയന്ത്രണം നടത്താനും, വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. പ്രമേഹത്തിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാന ഭക്ഷണം കഴിക്കുന്നതിനു 30 മിനിറ്റ് മുമ്പ് ബദാം കഴിക്കുന്നത് വളരെ നല്ലതാണെന്ന് ദേശീയ പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോൾ ഫൗണ്ടേഷൻ, ന്യൂട്രീഷൻ റിസർച്ച് ഗ്രൂപ്പിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ഭക്ഷണത്തിന് ശേഷം ശരീരത്തിൽ ഉയരുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനു കാരണമാവുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പച്ച, കറുപ്പ്, ചുവപ്പ് നിറത്തിലുള്ള മുന്തിരിയിൽ, ഏറ്റവും ആരോഗ്യകരമായത് ഏതാണ്?
Pic Courtesy: Pexels.com