ലോകത്തിൽ തന്നെ വളരെ വ്യാപകമായി ഉപയോഗിക്കുന്ന പഴങ്ങളിലൊന്നാണ് ആപ്പിൾ. പോഷകസമൃദ്ധമായ ഈ പഴം ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ആപ്പിൾ കഴിക്കുന്നത് വഴി കുറയ്ക്കുന്നു. ശരീരത്തിൽ കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
ആപ്പിളിനെ പോഷക സമൃദ്ധമായ പഴങ്ങളിലൊന്നായി കണക്കാക്കുന്നു, ആന്റിഓക്‌സിഡന്റുകളുടെ ഒരു പ്രധാന ഗ്രൂപ്പായ പോളിഫെനോളുകളാൽ സമ്പന്നമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിൽ നാരുകളും ജലാംശവും കൂടുതലാണ്, ഇത് കഴിക്കുന്നത് വേഗത്തിൽ വിശപ്പ് മാറാനും വയർ നിറയ്ക്കുന്നതിനും സഹായിക്കുന്നു. തുല്യ അളവിൽ ആപ്പിൾ ജ്യൂസ് കുടിക്കുന്നതിനേക്കാൾ, ഒരു മുഴുവൻ ആപ്പിൾ കഴിക്കുന്നത് വയർ വേഗത്തിൽ നിറയ്ക്കാൻ സഹായിക്കുന്നു.
ഹൃദ്രോഗമായി ഉയർന്ന ശരീരഭാരം ബന്ധപ്പെട്ടിരിക്കുന്നു, ഭാരവുമായി ബന്ധപ്പെട്ട അപകട ഘടകമായ ബോഡി മാസ് ഇൻഡക്‌സ് (BMI) ഗണ്യമായി കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്, ആപ്പിൾ കഴിക്കുന്നവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണ്. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദം പോലുള്ള അപകട സാധ്യതയും കുറയ്ക്കുന്നു, ആപ്പിളിൽ അടങ്ങിയിട്ടുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു കാരണം.
ആപ്പിൾ നിത്യേന കഴിക്കുന്നവരിൽ പ്രമേഹം വരാനുള്ള സാധ്യത കുറവാണ്, ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. ആഴ്ചയിൽ ഒരു തവണ മാത്രം കഴിക്കുന്നവരിൽ അപകടസാധ്യത 3% മായി കുറയ്ക്കാൻ സഹായിക്കുന്നു. മറ്റൊരു പഠനം സൂചിപ്പിക്കുന്നത് ആപ്പിൾ കഴിക്കുന്നത് സ്ട്രോക്കിന്റെ അപകട സാധ്യത കുറയ്ക്കുന്നുവെന്നാണ്. കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ആപ്പിൾ മികച്ചതാണ്, ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് കുടൽ മൈക്രോബയോമിൽ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്ന ഒരു തരം നാരുകളാണ്. ആപ്പിളിലെ ഫൈബറും ആന്റിഓക്‌സിഡന്റും ചിലതരം ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രഭാത ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പ് വേണം, കൂടുതൽ അറിയാം!
Pic Courtesy: Pexels.com