Updated on: 28 May, 2021 12:00 PM IST
ആനച്ചുവടി

ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട സസ്യമാണ് ആനച്ചുവടി. നിലം പറ്റി വളരുന്ന ഈ ഔഷധസസ്യത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ആനയുടെ പാദം പോലെ നിലത്ത് പറ്റി വളരുന്നതിനാൽ ഇതിന് 'ആനയടിയൻ' എന്ന പേരും ഉണ്ട്. ഡിസംബർ -ജനുവരി മാസങ്ങളിലാണ് ഇത് പൂക്കുന്നത്. പൂവ് കൊഴിഞ്ഞു പോയതിനുശേഷം ഉണ്ടാവുന്ന ചെറു വിത്തുകളിൽ നിന്നാണ് പുതിയ തൈ ഉത്പാദനം സാധ്യമാവുന്നത്.

സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാർ ഉപയോഗിച്ചുവരുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങി പല പോഷകഘടകങ്ങളും ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു.

Prickly leaved elephants foot is a plant belonging to the Asteraceae family. Growing on land, this herb has many health benefits. It is also known as 'Anayadiyan' as it grows on the ground like an elephant's foot. It blooms in December-January. New seedlings can be produced from small seeds which appear after flowering. Traditional herbal medicine is used by traditional healers as a single root. The plant contains many nutrients such as potassium, magnesium, calcium and iron.

ആനച്ചുവടിയുടെ ആരോഗ്യഗുണങ്ങൾ

1. ആണിരോഗം അകറ്റുവാൻ ആനച്ചുവടി അരച്ചിട്ടാൽ മതി
2. ആനച്ചുവടി താളിയാക്കി തലയിൽ പുരട്ടിയാൽ താരൻ ഇല്ലാതാകുകയും, മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു.

3. ആനച്ചുവടി സമൂലം കഷായം വെച്ച് സേവിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുവാൻ ഉത്തമമാണ്.

4. ആനച്ചുവടി ചതച്ച് വെച്ച് കെട്ടിയാൽ നടുവേദന ഇല്ലാതാക്കും.

5. ഉളുക്ക് ഭേദമാക്കുവാൻ ആനച്ചുവടി, പൂവാംകുരുന്നില, മുയൽച്ചെവി എന്നിവ അരച്ച് കെട്ടി വയ്ക്കുന്നത് നല്ലതാണ്.

6. ആനച്ചുവടി ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം ഇട്ട് വെള്ളം തിളപ്പിച്ച് ദിവസവും രാവിലെ സേവിക്കുന്നത് പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ഗുണം ചെയ്യും

7. ആനച്ചുവടിയുടെ വേരിന്റെ കഷായം സേവിക്കുന്നത് ക്ഷതങ്ങൾ മാറുവാൻ നല്ലതാണ്

8. ആനച്ചുവടിയും ജീരകവും കൂട്ടി അരച്ച് സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും.

9. ആനച്ചുവടി അരച്ച് വെച്ചുകെട്ടിയാൽ കുഴിനഖം ഇല്ലാതാകും

10. ആനച്ചുവടി സമൂലം കഷായം വെച്ച് കഴിച്ചാൽ വേദനയോടുകൂടിയ മൂത്രംപോക്ക്, മൂത്രനാളി രോഗങ്ങൾ, ഉദരരോഗങ്ങൾ, പനി, വയറിളക്കം, ബ്രോങ്കൈറ്റിസ് എന്നിവ ശമിക്കും.

11. 40 ഗ്രാം ആനച്ചുവടി, 20 ഗ്രാം മല്ലിയും കൂടി കഷായംവെച്ച് സേവിച്ചാൽ മൂത്രചൂട് ,അതിസാരം എന്നിവ മാറും

12. മൃഗങ്ങളുടെ അകിടുവീക്കം മാറുവാൻ ആനച്ചുവടി കാടിയിൽ അരച്ച് കൊടുത്താൽ മതി.

13. ആനച്ചുവടിയുടെ ഇല ജ്യൂസ് ആക്കി ആക്കി കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും

14. മുട്ടുവേദന ഇല്ലാതാക്കുവാൻ ഇത് അരച്ച് ലേപനം ചെയ്താൽ മതി.

15. ഇതിൻറെ വേരും,അരിയും, ശർക്കരയും ചേർത്ത പലഹാരം ഉണ്ടാക്കി കഴിച്ചാൽ രക്താർശസ്സ് ശമിക്കും.

16. വിഷജന്തുക്കളുടെ കടിയേറ്റാൽ ഇത് സമൂലം അരച്ച് പുരട്ടുന്നത് വിഷ ദോഷം ശമിക്കും

17. പ്രായാധിക്യത്തിൽ ധാതു ലവണങ്ങൾ കുറയുന്നവർക്ക് ആനച്ചുവടി സേവിക്കുന്നത് ഉത്തമമാണ്.

English Summary: Anachuvadi is a plant belonging to the Asteraceae family. Growing on land, this herb has many health benefits prickly leaved elephants foot
Published on: 28 May 2021, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now