അമിതമായ മദ്യപാനം കരളിൻറെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇതല്ലാതെ മറ്റു പല ഭക്ഷണങ്ങളും കരളിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്നു നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഫാറ്റി ലിവര്‍: ആരംഭദശയിൽ കാണുന്ന ലക്ഷണങ്ങളെന്തൊക്കെ?
- കരളിൻറെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണത്തിൽ ആദ്യം വരുന്നത് സംസ്കരിച്ച ഭക്ഷണങ്ങളാണ്. ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
- സോഡിയം ധാരാളം അടങ്ങിയ കഴിക്കുന്നതും കരളിൻറെ ആരോഗ്യത്തെ ബാധിക്കുന്നു. കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്.
- റെഡ് മീറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തരുത്.
- എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
- പഞ്ചസാരയുടെ അമിത ഉപയോഗവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.
- കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.