Updated on: 5 April, 2022 7:35 PM IST
Are you a regular user of earphones? Then pay attention to these

ടീനേജർസാണ് കൂടുതലായും ഇയർഫോൺ ഉപയോഗിക്കുന്നതെങ്കിലും ഇന്ന് ചെറുപ്പക്കാരും, പ്രായം ചെന്നവരുമെല്ലാം ഇതിന് ഇതിന് അടിമയാകുന്നുണ്ട്. അമിതമായും, സ്ഥിരമായും ഉപയോ​ഗിക്കുന്നവരിൽ ചെവിയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. കേൾവിക്കുറവ് ഒഴിവാക്കാൻ ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ഉചിതമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. മണിക്കൂറോളം ഇയർ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഇയർ ഫോണിൽ പാട്ടു കേൾക്കുമ്പോൾ 10 മിനുട്ട് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നൽകുക. ഉച്ചത്തിൽ പാട്ട് കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും.

ബന്ധപ്പെട്ട വാർത്തകൾ: ചെവിയിൽ ഈ മാറ്റങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കൂ

90 ഡെസിബെൽ (ഡിബി) അല്ലെങ്കിൽ 100 ​​ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോ​ഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് 2017 ൽ 'നോയിസ് ആന്റ് ഹെൽത്ത്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലിൽ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ചെവി രോഗങ്ങൾക്ക് നാട്ടുവൈദ്യം

കേൾവിക്കുറവ് പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

  • പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതെ, ചെവികൾ വൃത്തിയായി സൂക്ഷിക്കുക.

  • തീപ്പെട്ടി, പെൻസിൽ, ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടരുത്.കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

  • ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്. ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക.

  • ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും.

English Summary: Are you a regular user of earphones? Then pay attention to these
Published on: 05 April 2022, 07:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now