Updated on: 11 May, 2021 1:15 PM IST
ശീമനെല്ലിക്ക

ശീമനെല്ലിക്ക, സ്റ്റാർ ഫ്രൂട്ട് നെല്ലിപ്പുളി ഇങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന നെല്ലിക്കയുടെ ഒരു ഉപവിഭാഗമാണ് അരിനെല്ലി. മുന്തിരിക്കുലകൾ പോലെ ഇളം പച്ച നിറത്തിൽ കൂട്ടമായി കാണപ്പെടുന്ന ഇവ ഏറെ സ്വാദിഷ്ടവും അതിലുപരി ആരോഗ്യദായകവും ആണ്. ഉപ്പിലിട്ട അരിനെല്ലി സ്വാദിഷ്ടം ആണെന്ന് മാത്രമല്ല ബുദ്ധിശക്തി വർധനവിനും ഗുണകരം.

അൽപ്പം പുളിയും മധുരവും ചേർന്ന രുചിയുള്ള ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. ഏകദേശം 10 അടിയോളം ഇത് ഉയരത്തിൽ വളരുന്നു. വിത്തു മുളപ്പിച്ചും, തണ്ടു നട്ടുപിടിപ്പിച്ചും ഇതിൻറെ തൈകൾ ഉൽപാദിപ്പിക്കാം. വേരു പിടിക്കുന്നതു വരെ ജലസേചനം പ്രധാനമാണ്. പുതിയിട്ട് നനവ് നിലനിർത്തുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.

നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലം കണ്ടെത്തി വേണം അരിനെല്ലി നടുവാൻ. തണ്ട് നട്ടുപിടിപ്പിച്ച് ആണ് വളർത്തുന്നതെങ്കിൽ ഏകദേശം മൂന്നു വർഷം ആകുമ്പോഴേക്കും ഇതിൽ നിന്ന് കായ്ഫലം ലഭ്യമാകും. തടിയോടു ചേർന്ന് കുലകളായി ഇതിൻറെ ഫലങ്ങൾ കാണപ്പെടുന്നു. സാധാരണ നെല്ലി വിഭാഗത്തിൽപ്പെട്ട ചെടികൾക്ക് രോഗബാധ കുറവാണ്.

ചാണകമോ, മണ്ണിര കമ്പോസ്റ്റോ അടിവളമായി നൽകിയാൽ അരിനെല്ലിയുടെ വളർച്ച വേഗത്തിലാക്കും. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഒരു അരി നെല്ലിക്ക നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറെ ഗുണം ചെയ്യും. മഡഗാസ്കർ ആണ് ഇതിൻറെ ജന്മദേശമായ കരുതപ്പെടുന്നത്. ഫിലാന്തസ് അസിഡസ് എന്നാണ് ശാസ്ത്രീയനാമം. ഏപ്രിൽ- മേയ് മാസങ്ങൾ ഇതിൽ ധാരാളമായി കായ്കൾ കാണാം.

നക്ഷത്ര നെല്ലി.

Arinelli is a subspecies of gooseberry known by various names such as Shimanellika and Star Fruit Nellipuli. Appearing in clusters of light green like grapes, they are very tasty and even healthier. Salted Arinelli is not only delicious but also good for boosting intelligence. They have a slightly sour and sweet taste and are well adapted to the climate of Kerala. It grows to a height of about 10 feet. Its seedlings can be produced by seed germination and stem transplanting. Irrigation is important until rooting. Maintaining fresh watering is beneficial for plant growth. Arinelli should be planted in a place where good sunlight is available. If the stalk is grown by transplanting, it will bear fruit in about three years.

ഇവയ്ക്ക് നക്ഷത്രത്തിന്റെ രൂപസാദൃശ്യം ഉള്ളതിനാൽ നക്ഷത്ര നെല്ലി എന്നും വിളിപ്പേരുണ്ട്.

English Summary: Arinelli is a subspecies of gooseberry known by various names such as Shimanellika and Star Fruit Nellipuli. Appearing in clusters of light green like grapes
Published on: 11 May 2021, 01:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now