Updated on: 16 August, 2021 3:50 PM IST
മത്സ്യം രോഗങ്ങളെ ചെറുക്കാനും ആരോഗ്യം നിലനിര്‍ത്താനും ഏറെ സഹായിക്കും

മലയാളികളുടെ ഭക്ഷണത്തില്‍ മത്സ്യത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്. ഒരു പിടി ചോറിനൊപ്പം ഒരു കഷ്ണം മീന്‍ കൂടി കിട്ടിയാല്‍ ചിലര്‍ക്ക് കുശാലാണ്.

പ്രോട്ടീനിന്റെ സമ്പൂര്‍ണ്ണ സ്രോതസ്സായ മത്സ്യം രോഗങ്ങളെ ചെറുക്കാനും ആരോഗ്യം നിലനിര്‍ത്താനും ഏറെ സഹായിക്കും.
മത്സ്യത്തിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. മത്സ്യസമ്പത്തില്‍ നമ്മുടെ കേരളം ഏറെ സമ്പന്നവുമാണ്. മത്തി, അയല, നത്തോലി, ആവോലി, ചൂര, തിരണ്ടി, മാന്ത, മുളളന്‍ തുടങ്ങിവയെല്ലാം പലര്‍ക്കും ഏറെയിഷ്ടപ്പെട്ട മത്സ്യവിഭവങ്ങളാണ്. കരിമീന്‍ പോലുളള ശുദ്ധജല മത്സ്യങ്ങളും നമുക്ക് ധാരാളമായുണ്ട്. ഇതിനെല്ലാം പുറമെ ചെമ്മീന്‍, ഞണ്ട്, കല്ലുമ്മക്കായ തുടങ്ങിയ തോടുളള മത്സ്യങ്ങളും നമുക്കുണ്ട്. മലയാളികള്‍ക്ക് മത്സ്യത്തോടുളള ഈ ഇഷ്ടം തന്നെയാണ് ഇവിടെ മത്സ്യം കൃഷി പോലുളളവ വ്യാപകമാവാന്‍ കാരണം.

മത്സ്യത്തില്‍ നല്ല പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗങ്ങളെ ചെറുക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാം മീന്‍ കഴിക്കുന്നതിലൂടെ സാധിക്കും. കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാന്‍ പറ്റുന്നതാണ് മത്സ്യം. വിവിധ മത്സ്യങ്ങളുടെ ഗുണങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകും. നെയ്യ് കൂടുതലുളള മത്സ്യങ്ങളാണ് പൊതുവെ ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുളളത്. മത്തി, അയല, ചൂര എന്നിവയെല്ലാം ഇതില്‍പ്പെടുന്നവയാണ്.

മത്സ്യങ്ങളുടെ ആരോഗ്യഗുണങ്ങളെപ്പറ്റി പറയുമ്പോള്‍ നമുക്ക് മത്തിയെ ഒരിക്കലും മാറ്റിനിര്‍ത്താനാവില്ലല്ലോ. മത്തി പോലുളള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയത്തെ സംരക്ഷിക്കുന്ന മീനാണ് മത്തിയെന്ന് പറയപ്പെടുന്നു. മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് (triglycerides) കൊഴുപ്പ് കുറയ്ക്കും. 

ഇതിലൂടെ ഫാറ്റി ലിവർ അസുഖം തടയാൻ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വിഷാദത്തെ അകറ്റിനിര്‍ത്തുമെന്നും പഠനങ്ങള്‍ പറയുന്നു. 

കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും  മത്സ്യവിഭവങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കും. തോടുളള മത്സ്യങ്ങളിലടങ്ങിയിട്ടുളള റെറ്റിനോള്‍ രാത്രികാഴ്ചയെ മെച്ചപ്പെടുത്തും.  മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുളളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ സഹായിക്കും. രോഗപ്രതിരോധശേഷിയ്ക്കും മികച്ചതാണിത്. വലിയ മീനുകളെക്കാള്‍ ചെറിയ മീനുകളാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമെന്ന് പറയപ്പെടുന്നു.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/features/kerala-and-inland-fishing-keralavum-ulnadan-mathsya-bandhanavum/

English Summary: attention fish lovers
Published on: 16 August 2021, 03:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now