ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ ജീവിതം വാഗ്ദാനം ചെയ്യുന്നു. ഇത് കെഴിക്കുന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു, മാത്രമല്ല പ്രമേഹം പോലുള്ള രോഗാവസ്ഥകളെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് മാത്രം അല്ല, ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നു. അവോക്കാഡോയ്ക്ക് 7,000 വർഷത്തെ ചരിത്രമുണ്ടെന്നാണ് കരുതപ്പെടുന്നത്. ബഹുമാനത്തിന്റെ പ്രതീകമായ അവോക്കാഡോയെ പുരാതന കാലത്ത് ഉപയോഗിച്ചിരുന്നെന്ന് പറയപ്പെടുന്നു.
അവോക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ
1. രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നു
വീക്കം, കാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ അവോക്കാഡോ സഹായിക്കുന്നു. അതിന് കാരണം കരോട്ടിനോയുഡുകളും, ടോക്കോഫെറോളുകളും ഉൾപ്പെടെയുള്ള ശക്തമായ ആൻ്റി ഓക്സിഡൻ്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നത് കൊണ്ടാണ്.
2. പ്രതിരോധശേഷി വർധിപ്പിക്കുന്നു
പ്രതിരോധശേഷി വർധിപ്പിക്കാൻ അവോക്കാഡോ സഹായിക്കുന്നു, ഇത് രക്തയോട്ടം വർധിപ്പിക്കുകയും തലച്ചോറിൻ്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നു.
3. ഡയറ്ററി ഫൈബർ
നാരുകളുടെ മികച്ച ഉറവിടമാണ് അവോക്കാഡോ. ഇതിൽ ലയിക്കുന്നതും, ലയിക്കാത്തതും ഉൾപ്പെടുന്നു. അത്കൊണ്ട് തന്നെ ഇത് ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
4. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു
ആരോഗ്യകരമായ മോണോസാച്ചുറേറ്റ് കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് അവോക്കാഡോകൾ. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അങ്ങനെ ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
5. പ്രമേഹത്തിന്
പ്രമേഹം എന്നത് വിട്ടുമാറാത്ത രോഗാവസ്ഥയാണ്, അവക്കാഡോകൾ ടൈപ്പ് 2 പ്രമേഹം പോലുള്ള അവസ്ഥകളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
6. അവക്കോഡോ ചർമ്മത്തിന്
ഫാറ്റി ആസിഡുകൾ, അവശ്യ വിറ്റാമിനുകൾ, ചർമ്മത്തിന് വേണ്ട അവശ്യ ധാതുക്കൾ എന്നിവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് ഇത് കൊളാജൻ സജീവമാക്കുന്നതിന് സഹായിക്കുന്നു.