Updated on: 30 October, 2022 4:57 PM IST
Avoid giving these food to the children

ജംഗ് ഫുഡുകളായ ബർഗർ, നൂഡിൽസ്, മധുരപദാർത്ഥങ്ങൾ,  ചോക്ലേറ്റ്സ്, കോളകൾ എന്നിവ കുട്ടികൾക്ക് ഇഷ്ട്ടപെട്ട ഭക്ഷണപദാർത്ഥങ്ങളാണ്. പക്ഷെ ഈ ഭക്ഷണങ്ങൾ ശരീരത്തിന് വളരെയധികം ദോഷകരമാണ്. കുട്ടികൾക്ക് അമിതമായ ക്ഷീണം, മന്ദത, ഉറക്കം, ഭാരക്കൂടുതൽ എന്നിവയ്ക്ക് കാരണമാകുന്ന ഈ മോശം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ‌ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

- കൃത്രിമ മധുരം ചേർത്ത ബേക്കറി പലഹാരങ്ങൾ നിർബന്ധമായും നിയന്ത്രിക്കണം. ഇത് കൗമാരത്തിൽ തന്നെ ചിലപ്പോൾ പ്രമേഹം പിടിപെടുന്നതിന് കാരണമാകും.  കുട്ടികൾക്ക് പ്രകൃതിദത്തമായ ശർക്കര ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാവുന്നതാണ്.

- കോളകൾ ഒഴിവാക്കി പകരം സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുക.

-  കടകളിൽ നിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന ഫ്രൈ വിഭവങ്ങൾ ഒഴിവാക്കണം. ടിവി കാണുമ്പോൾ ഇത്തരം ഭക്ഷണം കൊറിക്കുന്ന ശീലം പാടെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കണം.

- നൂഡിൽസിൽ പോഷകാഹാരം കുറവാണെന്ന് മാത്രമല്ല, ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. രണ്ട് വയസ്സിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം 1,000 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം പാടില്ല. എട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ഇത് പ്രതിദിനം 1,200 മില്ലിഗ്രാമിൽ കൂടരുത്. 

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Avoid giving these food to the children
Published on: 29 October 2022, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now