ഉയർന്ന രക്ത സമ്മർദ്ദം ഇന്ന് പ്രായഭേദമേന്യേ എല്ലാവർക്കും വരുന്ന ഒരു അവസ്ഥയാണ്. ഇത് കണ്ടുപിടിക്കാതിരിക്കുകയോ, കൂട്ടാക്കാതെ ചികിത്സ തേടാതിരിക്കുകയോ ചെയ്യുന്നത് അപകടമാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പല വലിയ അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയിൽ ചിലതാണ്. നമ്മുടെ ഭക്ഷണരീതിയിൽ ചില മാറ്റം വരുത്തിയാൽ ഉയർന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
* മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളായ പപ്പടം, അച്ചാർ, തുടങ്ങിയ ഉപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. അച്ചാറുകൾ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. അത് മാങ്ങയോ നാരങ്ങയോ നെല്ലിക്കയോ എന്തുമാകട്ടെ, ഇവ ഭക്ഷണത്തിന് നൽകുന്ന അധിക രുചി നമ്മളില്‍ മിക്കവരും ഇഷ്ടപ്പെടുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. അച്ചാറുകൾ വീട്ടിൽ തന്നെ തയ്യാറാക്കിയാലും വളരെ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ടാകാം. അതിനാല്‍ അച്ചാറുകളുടെ ഉപയോഗം കുറയ്ക്കുന്നതാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്.
* ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷ്യ വസ്തു കോഫിയാണ്. ഇതിലടങ്ങിയിരിക്കുന്ന കഫൈനാണ് വില്ലനാകുന്നത്. കഫൈനിന്‍റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ കോഫിയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
* പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ശീതളപാനീയങ്ങളുടെ ഉപയോഗവും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കുക.
* നമ്മളിൽ പലർക്കും ശീതീകരിച്ച ഭക്ഷണങ്ങൾ ഒരു ബലഹീനതയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ശീതീകരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്.
അമിത രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങൾ
പാവക്ക ജ്യൂസ് പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്ക് അത്യുത്തമം