സന്തോഷവും ഉത്സാഹപൂർണ്ണവുമായ ഒരു പുലർക്കാലം നിങ്ങളെ ആ ദിവസം മുഴുവൻ സന്തോഷത്തോടേയും സമാധാനത്തോടേയും നിലനിർത്തുന്നു. പല ദിവസങ്ങളും നിങ്ങൾ അസ്വസ്ഥരും അലസരുമായി തോന്നിയേക്കാം. അതിനൊക്കെ കാരണം നിങ്ങളുടെ തെറ്റായ ചില പ്രഭാതചര്യകളാണ്. അതിനാൽ ആരോഗ്യകരമായൊരു ദിവസത്തിനായി നിങ്ങളുടെ പ്രഭാതത്തിൽ ചില നല്ല ശീലങ്ങൾ ചെയ്യേണ്ടതുണ്ട്. എഴുനേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെകുറിച്ചാണ് താഴെ പ്രതിപാദിച്ചിരിക്കുന്നത്.
ഉറക്കമുണർന്ന് കഴിഞ്ഞാൽ പലർക്കും ആദ്യം വേണ്ടത് bed coffee ആയിരിക്കും. പക്ഷെ നിങ്ങൾക്ക് കോഫി ആവശ്യമില്ല എന്നതാണ് സത്യം. രാവിലെ നേരങ്ങളിൽ നിങ്ങളുടെ ശരീരം ഊർജ്ജം നിയന്ത്രിക്കുന്ന stress hormone cortisol വലിയ അളവിൽ ഉൽപ്പാദിക്കുന്നു. അതിനാൽ, ആ കാലയളവിൽ നിങ്ങൾ കോഫി കുടിക്കുന്നത് ഉചിതമല്ല. ഒഴിഞ്ഞ വയറ്റിൽ bed tea അല്ലെങ്കിൽ coffee കഴിക്കുന്നത് ഒഴിവാക്കണം. ഉറക്കമുണർന്നതിനു ശേഷം നിങ്ങൾ ആദ്യം രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കണം. 15 മിനിറ്റിനു ശേഷം മാത്രം ചായയോ കാപ്പിയോ കുടിക്കുന്നതായിരിക്കും നല്ലത്.
ദിവസത്തിലെ ആദ്യത്തെ ഭക്ഷണം വളരെ പ്രധാനമാണ്. ഇത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് അത്യാവശ്യമാണ്. പ്രഭാതഭക്ഷണത്തിനായി ലഘുവായ ഭക്ഷണം കഴിക്കുക. അതിൽ carbohydrates, protein, എന്നിവ അടങ്ങിയിരിക്കണം. രാവിലെ അൽപം കഴിഞ്ഞുമതി വിശാലമായ പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണത്തിനായി milk, egg, oats അല്ലെങ്കിൽ protein സമ്പുഷ്ടമായ മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.
രാവിലെ ഉറക്കമുണർന്ന് 20 മിനിറ്റിനു ശേഷം മാത്രമേ കുളിക്കാൻ പാടുള്ളു. കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുന്നതും ഉചിതമല്ല. ഇത് ഊർജ്ജസ്വലത കുറയ്ക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് താഴ്ത്തുകയും ചെയ്യും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ആ ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷവാനാക്കാൻ സഹായിക്കും.
രാവിലെ എഴുന്നേറ്റ ഉടൻ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. രാവിലെ സ്മാർട്ട് ഫോണുകളിൽ നിന്നുള്ള രശ്മികൾ കണ്ണുകളിലേയ്ക്ക് നേരിട്ട് പതിക്കുന്നു. ഇത് വലിയ ആഘാതം ഉണ്ടാക്കിയേക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ദിവസവും
#Farmer#Krishi#Agriculture#FTB#Kerala