Updated on: 15 May, 2024 1:24 PM IST
Avoiding these food at night will definitely reduce fat!

അമിതഭാരം ആരോഗ്യത്തിന് വെല്ലുവിളിയായതുകൊണ്ട്, ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമായ ഒരു കാര്യമായി മാറിയിരിക്കുന്നു. നമ്മുടെ ഭക്ഷണരീതി തന്നെയാണ് ഇതിൻറെ പ്രധാന കാരണവും. തടി കൂടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് നാം രാത്രിയിൽ കഴിക്കുന്ന ഭക്ഷണമാണ്. രാത്രിയിൽ പെട്ടെന്ന് ദഹിക്കുന്നതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് വിശദമായി നോക്കാം. 

- ആദ്യമായി, മൈദ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക. കാരണം ഇത് ശരീരത്തിന് ഒരു ഗുണവും നൽകുന്നില്ലെന്ന് മാത്രമല്ല ശരീരത്തിന് ദോഷകരമാവുകയും ചെയ്യുന്നു. ഇവയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. തന്മൂലം പ്രമേഹത്തിന്റെ സാധ്യത കൂട്ടുന്നു.  

- ബീഫ്, ചിക്കൻ പോലുള്ള അമിത പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കരുത്. ഇവ ദഹിക്കാൻ ഏറെ സമയമെടുക്കും. ഭാരം കൂട്ടുന്നതിനും കാരണമാകും.  

- രാത്രിയിൽ ചിപ്സ്, ലെയ്സ്, ബിംഗോ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ഇവയിൽ ഉപ്പിന്റെ അംശം കൂടുതലാണ്. രാത്രിയിൽ ഇവ രക്തസമ്മർദ്ധം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. 

- എരിവും പുളിയും മസാലകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല ഇവ ശരീരത്തിൽ അമിത അളവിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.  

- വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും, മധുരപദാർത്ഥങ്ങളും രാത്രിയിൽ കഴിവതും ഒഴിവാക്കുക. ഇവ ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു.    

- രാത്രിയിൽ ചായ, കാപ്പി മറ്റ് പഞ്ചസാര ചേർത്ത പാനീയങ്ങൾ തുടങ്ങിയവ കഴിക്കാതിരിക്കുക. ഇവ തടി കൂട്ടുന്നതിന് കാരണമാകുന്നു. ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തും. ശരീരഭാരം കുറയ്ക്കുന്നതിനായി ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

English Summary: Avoiding these food at night will definitely reduce fat!
Published on: 15 May 2024, 01:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now