രുചിക്കപ്പുറം ഒട്ടനവധി ഗുണങ്ങളുള്ളതാണ് കുരുമുളക്. വാസ്കോഡ ഗാമ കാപ്പാട് കാലുകുത്തി ആദ്യം ചോദിച്ചത് കുഞ്ഞൻ കുരുമുളകിനെ കുറിച്ചാണ്.
സുഗന്ധവ്യഞ്ജനമായ കുരുമുളകിന്റെ പേരിലാണ് കേരളം അറിയപ്പെടുന്നതും. ഭക്ഷണത്തിൽ കുരുമുളക് ചേർക്കുന്നത് എരിവിന് മാത്രമല്ല, ഔഷധമായി ഉപയോഗിച്ചു കൊണ്ട് ഒരുപാട് നേട്ടങ്ങളും കുരുമുളകിലൂടെ ലഭ്യമാകും. ചുരുങ്ങിയത് മൂന്ന് കുരുമുളകെങ്കിലും ദിവസേന ചവച്ചരച്ചു കഴിക്കണമെന്ന് മുതുമുത്തച്ഛന്മാരും പറയുന്നത് കേട്ടിട്ടുണ്ട്.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് കുരുമുളകിൽ. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പ്പാദനം വർധിപ്പിച്ചു ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും.
ദഹനത്തിനു കുരുമുളക് ഉത്തമം
മലബന്ധം, വയറിളക്കം എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് എതിരെ കുരുമുളക് ഫലപ്രദമായി ഗുണം ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും അധിക കൊഴുപ്പിനെയും ജലത്തെയും മൂത്രത്തിലൂടെ പുറന്തള്ളുന്നതിന് കുരുമുളക് സഹായിക്കും.
കുരുമുളക് അർബുദത്തെ തടയുന്നു
കുരുമുളകിലെ പിപ്പെറൈന്‍ എന്ന ഘടകം ക്യാന്‍സർ സാധ്യത തടയുന്നു. സ്ഥിരമായി കുരുമുളക് കഴിക്കുന്നതിലൂടെ സ്തനാര്‍ബുധം, രക്താർബുദം, പാൻക്രീയാറ്റീക് ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കും. കുരുമുളകിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. മഞ്ഞളിനെ അപേക്ഷിച്ച് കുരുമുളകിന് ക്യാന്‍സര്‍ പ്രതിരോധശേഷി കൂടുതലാണ്.
ആഹാരത്തിൽ കുരുമുളക് ഉൾപ്പെടുത്തുന്നത് വഴി പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കും. നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിച്ചു ദഹനത്തിലും കുരുമുളക് വലിയ പ്രാധാന്യം നിർവഹിക്കുന്നു.
തലയിൽ തേക്കാനുള്ള വെളിച്ചെണ്ണയിൽ കുരുമുളക് ചേർക്കുന്നത് താരൻ അകറ്റാനും തലനീരിനും പരിഹാരമാണ്. കുരുമുളകിട്ട് കാച്ചിയെടുത്ത എന്ന ദേഹത്ത് പുരട്ടുന്നത് വാതരോഗങ്ങൾക്കെതിരെയുള്ള പ്രതിവിധിയാണ്.
ഇത്തിരിക്കുഞ്ഞൻ കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങലാണ് താരനെ തുരത്താന്‍ സഹായിക്കുന്നത്. കുരുമുളക് ചതച്ച് തൈരില്‍ ചേര്‍ത്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. അറ മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം.
ഇതിന്റെ പുറന്തൊലിയിലുള്ള ഫൈറ്റോന്യൂട്രിയന്‍റ്സ് എന്ന ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയര്‍പ്പും പുറന്തള്ളാന്‍ സഹായിക്കുന്നതിനാൽ തന്നെ ഇതിലൂടെ ശരീരഭാരം കുറയ്ക്കാനാകും.
ശരീരഭാരം കുറക്കാനും ആന്തരിക അവയവങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും മാത്രമല്ല ചർമത്തിനും ഉത്തമഫലം ചെയ്യുന്ന വ്യഞ്ജനമാണ് കുരുമുളക്. വിയര്‍പ്പ് വഴി ത്വക്കിലെ വിഷാംശം നീക്കം ചെയ്യാന്‍ കുരുമുളക് സഹായിക്കുന്നു. ഇത് ചര്മകാന്തി വർധിപ്പിക്കുന്നതിന് കാരണമാകും. കുരുമുളക് പൊടി മുഖം തിരുമ്മാന്‍ ഉപയോഗിച്ചാല്‍ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മത്തിലെ രക്തയോട്ടം വര്‍ധിക്കും.
കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും തീവ്രതയുള്ള ഘടകങ്ങളും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് എതിരെ പ്രവർത്തിക്കും. തൊണ്ടയിലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും, പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കുരുമുളക് ഔഷധമായി പ്രവർത്തിക്കുന്നു.
മൂലക്കുരു എന്ന രോഗത്തിന്റെ ശമനത്തിന് 30 ഗ്രാം കുരുമുളകു പൊടിയും, 15 ഗ്രാം പെരുംജീരക പൊടിയും, 15 ഗ്രാം ഉലുവാപൊടിയും എടുത്തു തേനുമായി ചേർത്ത് കഴിക്കുന്നത് നല്ലതാണ്. നിർജലീകരണ പ്രശ്‌നത്തിന് പരിഹാരമായും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് ഗുണപ്രദമാണ്. ഇങ്ങനെ പർണഞ്ഞാൽ തീരാത്ത ഗുണങ്ങളാണ് കുരുമുളകിനുള്ളത്.