Updated on: 6 May, 2021 8:21 AM IST
ആയുര്‍വേദ പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിര്‍വഹിക്കുന്നു.


ആലപ്പുഴ: കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.

പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി വഴിയാണ് മരുന്നുകളുടെ വിതരണം. പ്രായമായവര്‍, കോവിഡ് ബാധിച്ച് ഭേദമായവര്‍, ക്വറന്റൈനില്‍ കഴിയുന്നവര്‍ ഉള്ളപ്പടെയുള്ളവര്‍ക്കായാണീ പദ്ധതി.

പഞ്ചായത്തിലെ എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു. എല്ലാ വീടുകളിലും വൈകിട്ട് അണു നശീകരണത്തിനായി അപരാജിത ചൂര്‍ണം പുകയ്ക്കാനായി ധൂപ സന്ധ്യ എന്ന പദ്ധതിയും ഉടന്‍ നടപ്പാക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വൈദ്യസഹായം തേടുന്നതിനായി ടെലി മെഡിസിന്‍ യൂണിറ്റും സജ്ജമാക്കി. പഞ്ചായത്തിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന് കീഴിലാണ് ടെലി മെഡിസിന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.

പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ആശ അരവിന്ദ് (9846810488), ഡോ. ദീപ്തി (ഹോമിയോ-9495572191), ഡോ. ദിവ്യ (ആയുര്‍വേദം- 7736725751), അസ്ഥി രോഗ വിദഗ്ദന്‍ ഡോ. ജയിന്‍ രാജ് (7829749455) എന്നിവരുടെ സേവനം ടെലി മെഡിസിന്‍ യൂണിറ്റിലൂടെ ലഭ്യമാവും.

English Summary: Ayurvedic medicines for Kovid prevention
Published on: 06 May 2021, 08:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now