Updated on: 26 February, 2022 9:01 PM IST
Bad breath can be a symptom of a serious illness

പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് വായ്‌നാറ്റം. പല്ലുകളിൽ ഉണ്ടാകുന്ന ക്യാവിറ്റി, വായ വൃത്തിയായി വെക്കാതിരിക്കുക, ദഹനപ്രശ്‌നങ്ങൾ, എന്നിവയെല്ലാം  വായ്‌നാറ്റത്തിന് കാരണമാകാം.   എന്നാൽ നാം നിസ്സാരമായി കാണുന്ന ഈ വായ്‌നാറ്റം മറ്റു പല മാരക രോഗങ്ങളുടേയും ലക്ഷണമാണ്. ആ രോഗങ്ങളിൽ ഒന്നാണ് കരളിനെ ബാധിക്കുന്ന ഫാറ്റി ലിവർ.  കരളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകിടന്ന് ഉണ്ടാകുന്ന രോഗമാണിത്. സ്ഥിരമായി മദ്യപിക്കുന്നവരില്‍ അത് മൂലം ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ 'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' എന്നാണ് വിളിക്കാറ്. മദ്യപിക്കാത്തവരിലും കൊളസ്‌ട്രോള്‍, പ്രമേഹം, ഉറക്കപ്രശ്‌നം, തൈറോയ്ഡ് പ്രശ്‌നം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ ക്രമേണ ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്.

വായ്‌നാറ്റം കാരണം അസ്വസ്ഥരാണോ? ഇതാ കുറച്ചു പരിഹാര മാർഗങ്ങൾ

ഫാറ്റി ലിവര്‍ പിടിപെടുമ്പോള്‍ കരളിന് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരികയും, ഇത് കൃത്യമായി ചികിത്സിച്ചിട്ടില്ലെങ്കില്‍ 'ലിവര്‍ സിറോസിസ്' പോലുള്ള മാരകമായ അസുഖങ്ങളിലേക്ക് എത്തുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. അത്രയും ഗുരുതരമായ അവസ്ഥയാണ് 'ഫാറ്റി ലിവര്‍'.

ആദ്യഘട്ടങ്ങളിലൊന്നും ഇതിന് പുറമേക്ക് ലക്ഷണങ്ങളുണ്ടാകില്ലെന്നതാണ് ഇതിൻറെ പ്രത്യേകത. രോഗി അവശനിലയിലേക്ക് നീങ്ങിത്തുടങ്ങുമ്പോഴാണ് പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവുക. എന്തായാലും ഫാറ്റി ലിവറുള്ളവരില്‍ പുറമേക്ക് കാണാന്‍ സാധിക്കുന്നൊരു ലക്ഷണമായാണ് വായ്‌നാറ്റം വരുന്നത്.

'ചത്തതിന് തുല്യമായ മണം' എന്നാണ് ഫാറ്റി ലിവറുള്ളവരിലെ വായ്‌നാറ്റത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് തന്നെ. സള്‍ഫര്‍ അഥവാ, ചീഞ്ഞ എന്തിൻറെയോ ഗന്ധത്തിന് സമാനമായ ഗന്ധമായിരിക്കും ഇത്തരക്കാരിലുണ്ടാവുക.

ചില പാനീയങ്ങളാൽ ഫാറ്റി ലിവർ ഒരു പരിധി വരെ അകറ്റിനിർത്താം

ഇത് മുഴുവന്‍ സമയവും നിലനില്‍ക്കുകയും ചെയ്യും. മൗത്ത് ഫ്രഷ്‌നര്‍ പോലുള്ള താല്‍ക്കാലിക ഉപാധികള്‍ കൊണ്ടോ, ഡയറ്റ് ക്രമീകരിക്കുന്നത് കൊണ്ടോ, വായ വൃത്തിയായി സൂക്ഷിക്കുന്നത് കൊണ്ടോ ഒന്നും ഇത് ഇല്ലാതാകില്ല. ഫാറ്റി ലിവര്‍ രോഗികളില്‍ കരളിന് രക്തം അരിച്ച് ശുദ്ധിയാക്കാനോ, ശരീരത്തിലെത്തുന്ന രാസപദാര്‍ത്ഥങ്ങളെയോ മരുന്നുകളെയോ വിഷവിമുക്തമാക്കാനോ സാധിക്കുകയില്ല. ഇതെല്ലാമാണ് സാധാരണഗതിയില്‍ കരള്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍. അങ്ങനെ വരുമ്പോള്‍ കരളില്‍ നിന്ന് ഈ അവശിഷ്ടങ്ങൾ  മറ്റ് ശരീരാവയവങ്ങളിലേക്ക് പോകുന്നു. ശ്വാസകോശത്തിലും ഇവയെത്തുന്നു. അങ്ങനെയാണ് ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ വലിയ തോതില്‍ ഗന്ധം വരുന്നത്.

പ്രധാനമായും 'ഡൈമീഥെയ്ല്‍ സള്‍ഫൈഡ്' ആണത്രേ ഈ ഗന്ധമുണ്ടാക്കുന്നത്. ഒരാള്‍ക്ക് സ്വയം തന്നെ അനുഭവിക്കാന് ബുദ്ധിമുട്ടുള്ള അത്രയും രൂക്ഷമായ ഗന്ധമാണിത്.  എന്തായാലും വായ്‌നാറ്റം പതിവായി തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് കാരണം പരിശോധിക്കുന്നത് ഉചിതമായ കാര്യമാണ്.

വായ്‌നാറ്റത്തിനൊപ്പം കാര്യങ്ങളില്‍ അവ്യക്തത തോന്നുക, എപ്പോഴും ആശയക്കുഴപ്പം, ചര്‍മ്മം മഞ്ഞനിറത്തില്‍ ആവുക, കാലുകളില്‍ നീക്കം, വയര്‍ നീര്‍ത്തുകെട്ടുക, രക്തസ്രാവം എന്നിങ്ങനെയുള്ള വിഷമതകള്‍ കൂടി നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും വൈകാതെ തന്നെ പരിശോധനനടത്തുക. കാരണം ഇവയെല്ലാം ഫാറ്റി ലിവറുള്ളവരില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്.

English Summary: Bad breath can be a symptom of a serious illness
Published on: 26 February 2022, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now