പണ്ടൊക്കെ നേന്ത്രപ്പഴം ഓണക്കാലത്ത് മാത്രം കാണാൻ കിട്ടുന്നതായിരുന്നു . ഓണത്തിന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നേന്ത്ര വാഴകൃഷി മുൻപൊക്കെ ചെയ്തിരുന്നത്. ഇന്ന് നേന്ത്രക്കായ പഴുത്തതും പച്ചയും ഏതുകാലത്തും കിട്ടുമെന്ന സ്ഥിതിയായി. ഓണക്കാലത്ത് ഒഴികെ ബാക്കിയുള്ള സമയങ്ങളിൽ കിലോക്ക് മുപ്പതും നാൽപ്പതും ഒക്കെ കൊടുത്താൽ നേന്ത്രപ്പഴം പച്ചയും പഴുത്തതും സുലഭമായി ലഭിക്കും.
പച്ച നേന്ത്രക്കായ പല കറികളിലും ഉപയോഗിക്കാറുണ്ട്. ഉപ്പേരി ഉണ്ടാക്കാ നും ചിപ്സ് വറുത്തെടുക്കാനും പച്ച നേന്ത്രക്കായ പൊതുവേ ഉപയോഗിക്കുന്നു. പച്ചക്കായയുടെ തോൽ പയറും കൂട്ടി ഉപ്പേരി ഉണ്ടാക്കുന്നത് കേരളത്തിലെ ഒരു പ്രധാന വിഭവമായിരുന്നു. പച്ചക്കായ ഉപയോഗിച്ച് ചിപ്സ് ഉണ്ടാക്കുന്നത് വ്യാവസായികാടിസ്ഥാനത്തിൽ തന്നെ വ്യാപകമാണ്.
പഴുത്ത നേന്ത്രക്കായ പുഴുങ്ങി കഴിക്കുന്നത് കേരളത്തിലങ്ങോളമിങ്ങോളം കാണാം. ആറു വയസ്സിന് മുകളിലുള്ള കുട്ടികൾ മുതൽ പ്രായമായവർ വരെ പുഴുങ്ങിയ പഴം കഴിക്കാറുണ്ട്. പച്ചക്കായ കഴിക്കുന്നതും അധികം പഴുക്കാത്ത നേന്ത്രക്കായ കഴിക്കുന്നതും കറുത്ത കുത്തുകൾ ഉള്ള കറുത്ത തൊലിയോടു കൂടിയ പഴം കഴിക്കുന്നതുമെല്ലാം വ്യത്യസ്ത ഗുണങ്ങളാണ് കഴിക്കുന്ന വ്യക്തികൾക്ക് നൽകുന്നത്. ഏറ്റവും ഗുണകരമായത് വളരെയധികം പാകമായ കറുത്ത തൊലിയോടു കൂടിയുള്ളതാണ്.
വിറ്റാമിൻ എ, വിറ്റാമിൻ സി , വിറ്റാമിൻ ഡി എന്നീ മൂന്ന് പോഷകങ്ങളും ഒരുപോലെ അടങ്ങിയ പഴങ്ങൾ പൊതുവേ കുറവാണ്. എന്നാൽ ഇവ മൂന്നും നേന്ത്രപ്പഴത്തിൽ ഉണ്ട്. അതുപോലെതന്നെ കാൽസ്യവും പൊട്ടാസ്യവും ഇതിൽ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്.
നന്നായി മൂത്ത് പഴുത്ത് തുടങ്ങിയ പഴം പ്രമേഹരോഗികൾക്ക് അടക്കം കഴിക്കാവുന്നതാണ്. നന്നായി പഴുത്ത കറുത്ത തൊലിയോടു കൂടിയ പഴം പ്രമേഹരോഗികൾ ഒഴിവാക്കണം. ഇതിൽ മധുരത്തിന്റെ അംശം കൂടുതലാണ് എന്നുള്ളതാണ് ഇതിനു കാരണം.
ഫൈബർ അഥവാ നാരുകൾ ധാരാളം അടങ്ങിയത് കൊണ്ട് ദഹനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഫൈബ റിന്റെ പത്തിലൊന്ന് നേന്ത്രപ്പഴത്തിൽ നിന്നും ലഭിക്കും. പച്ച നേന്ത്രക്കായ ചെറുപയർ ചേർത്ത് പുഴുങ്ങി കഴിക്കുകയാണെങ്കിൽ ശരീരത്തിനാവശ്യമായ കൊഴുപ്പും പോഷകങ്ങളുമെല്ലാം ശരീരത്തിന് ലഭിക്കും. ഇത് പ്രമേഹരോഗികൾക്ക് അടക്കം പരീക്ഷിക്കാവുന്ന പ്രഭാത ഭക്ഷണമാണ്.

നന്നായി പഴുത്ത പഴം വിറ്റാമിൻ എ യാൽ സമ്പന്നമാണ്. ഇത് കാഴ്ചശക്തിക്ക് വളരെയധികം പ്രയോജനം ചെയ്യുന്നു. കരോട്ടിൻ എന്ന ഘടകവും പഴുത്ത പഴത്തിൽ സമൃദ്ധമാണ്.അതുപോലെതന്നെ വിറ്റാമിൻ സി ധാരാളം അടങ്ങിയ യതിനാൽ കുട്ടികൾക്ക് എല്ലിൻറെ വളർച്ചയ്ക്ക് ഉത്തമമാണ്. മനസ്സിന് ഉന്മേഷം ഇല്ലാത്ത സമയത്ത് ഒരു പഴുത്ത പഴം കഴിക്കുകയാണെങ്കിൽ മനസ്സിന് ഉന്മേഷം ലഭിക്കും.
ശരീരത്തിന്റെ പ്രതിരോധശേഷി എട്ട് ഇരട്ടിയോളം വർദ്ധിപ്പിക്കാൻ കറുത്ത തൊലിയോടു കൂടിയ പാകമായ പഴത്തിനു കഴിയും. കുട്ടികൾക്ക് നെയ്യ് ചേർത്ത് പുഴുങ്ങിയ നേന്ത്രപ്പഴം കൊടുക്കുകയാണെങ്കിൽ അവരുടെ ദഹനം മെച്ചപ്പെടുമെന്ന് മാത്രമല്ല തൂക്കം കൂടുകയും ചെയ്യും.
പച്ചക്കായ വറുത്ത ചിപ്സ് കഴിക്കുകയാണെങ്കിൽ ശരീരത്തിന് ദോഷകരമാണ് നേന്ത്രക്കായ എന്ന് പറയേണ്ടി വരും. ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് വർധിപ്പിക്കുന്നതിനാലാണിത്. മാത്രവുമല്ല വറുക്കുമ്പോൾ അതിലെ പോഷകഗുണങ്ങൾ വളരെയധികം കുറഞ്ഞു പോകും