ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ വരാറുണ്ട്. വളരെ അസ്വാസ്ഥ്യം തോന്നുന്ന ഒരു ആരോഗ്യപ്രശ്‌നമാണെങ്കിലും ഇതിനായി ഉടനടി മരുന്നുകളെ ആശ്രയിക്കാതിരിക്കുകയാണ് നല്ലത്. കാരണം മരുന്നൊന്നും ഇല്ലാതെ ചില ഭക്ഷണങ്ങൾ കൊണ്ട് ഇതിന് പരിഹാരം കാണാം.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നെഞ്ചെരിച്ചിൽ ഉണ്ടാകുമ്പോൾ ഒരു വാഴപ്പഴം കഴിക്കുക എന്നതാണ്. എല്ലാ മരുന്നുകളെക്കാളും മികച്ച രീതിയിൽ വാഴപ്പഴം നെഞ്ചെരിച്ചിൽ അകറ്റാൻ പ്രവർത്തിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. അത്താഴം വൈകി കഴിക്കുമ്പോഴോ, മസാലയോ എരിവു നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോ നെഞ്ചെരിച്ചിൽ സാധാരണമാണ്. ഭക്ഷണത്തിന് ശേഷം ഉടൻ കിടക്കുമ്പോഴും നെഞ്ചെരിച്ചിൽ അനുഭവപ്പെടാം.
വാഴപ്പഴത്തിൽ പ്രകൃതിദത്ത ആന്റാസിഡുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാനും പ്രകോപിതമായ അന്നനാളത്തെ ശമിപ്പിക്കാനും നെഞ്ചെരിച്ചിൽ ലക്ഷണങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകാനും സഹായിക്കും.
വാഴപ്പഴം ചിലർക്ക് ആശ്വാസം നൽകുമെങ്കിലും എല്ലാവർക്കും പ്രവർത്തിച്ചേക്കില്ല, കാരണം ഭക്ഷണത്തോടുള്ള വ്യക്തിഗത പ്രതികരണങ്ങൾ വ്യത്യാസപ്പെടാം. നെഞ്ചെരിച്ചിൽ ആശ്വാസത്തിനായി വാഴപ്പഴം കഴിക്കുമ്പോൾ, ദഹിക്കാൻ എളുപ്പമുള്ളതും പോഷക ഗുണങ്ങൾ നിറഞ്ഞ പഴുത്ത വാഴപ്പഴം തിരഞ്ഞെടുക്കണം. സമീകൃതാഹാരത്തിന്റെ ഭാഗമായി വാഴപ്പഴം കഴിക്കുന്നതും മിതമായ അളവിൽ കഴിക്കുന്നതും നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.