പേരുകേട്ടു ഭയക്കേണ്ടനമ്മുടെ തേങ്ങയിലെ പൊങ്ങിനെകുറിച്ചാണ് പറയുന്നത് . പൊങ്ങ് നമുക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ് മുളച്ചു തുടങ്ങുന്ന തേങ്ങയില്‍ നിന്നുലഭിക്കുന്ന രുചിയുടെ രസകുടുക്കയാണ് പൊങ്ങ് .രുചി എന്തെന്നു നിർവചിക്കാനാവാത്ത ഈ വിശിഷ്ട ആഹാരം നൽകുന്ന ഗുണങ്ങൾ നിരവധിയാണ് . ആ സ്വാദിനോടുള്ള ഇഷ്ടംകൊണ്ടു മാത്രം പൊങ്ങ് കഴിക്കുന്നവർ ഇതുംകൂടെ അറിയൂ.പ്രോട്ടീനിന്റെ കലവറയാണ് പൊങ്ങ് . വിറ്റാമിന്‍ ബി1, ബി 3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പയറുവര്ഗങ്ങള് മുളപ്പിക്കുമ്പോൾ ഉണ്ടാകുന്ന അതെ ഗുണങ്ങൾ തന്നെയാണ് തേങ്ങാ മുളച്ചുണ്ടായ പൊങ്ങ് കഴിക്കുമ്പോളും കിട്ടുന്നത് .
ആന്റി ബാക്റ്റീരിയലായും ആന്റി ഫംഗലായും പൊങ്ങ് പ്രവർത്തിക്കുന്നു. എല്ലാവരിലും രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്രയും ഗുണങ്ങൾ ഉള്ള ഒന്നാണ് പൊങ്ങ് എന്നറിഞ്ഞതില്പിന്നെ വൻ കിട മാളുകളിൽ പോലും പാക് ചെയ്ത പൊങ്ങ് വില്പനയ്‌ക്കെത്തുന്നുണ്ട്. കിലോയ്ക് 500 രൂപവരെ ലഭിക്കുന്ന പൊങ്ങ് ആയിരിക്കും നാളത്തെ സൂപ്പർ ഫുഡ് . വിവിധ വിഭവങ്ങൾ പൊങ്ങ് ഉപയോഗിച്ച് നിർമിക്കാം പൊങ്ങ് ഉപയോഗിച്ചുള്ള സാലഡ്, ഷേക്ക്, ജ്യൂസ് പായസം എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.