Updated on: 27 June, 2019 3:40 PM IST

നമ്മുടെ പറമ്പുകളിൽ സർവ്വ സാധാരണയായി കാണുന്ന കളസസ്യമാണ് തുമ്പച്ചെടി .ഓണ പൂക്കത്തിൽ തുമ്പപൂക്കൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണെന്ന് അറിയാമല്ലോ .ഇന്ന് തുമ്പച്ചെടികൾ നമ്മുടെ പറമ്പുകളിൽ നാമാവശേഷമായികൊണ്ടിരിക്കുകയാണ് .വളരെയധികം ഔഷധ ഗുണമുള്ള ച്ചെടിയാണ്  തുമ്പ .തുമ്പ ഇലയും പൂവും വേരും ഒന്നാന്തരം ഒറ്റമൂലിയാണ് .കുട്ടികൾക്ക് രോഗ പ്രതിരോധ ശക്തി ഉണ്ടാക്കുന്നതിനായി ദിവസവും തുമ്പപ്പൂവ് പാലിൽ ചേർത്ത് തിളപ്പിച്ച് കൊടുക്കുക

തുമ്പപ്പൂക്കൾ പിഴിഞ്ഞെടുത്ത നീര് കണ്ണിൽ ഒഴിക്കുന്നത് കണ്ണിന്റെ സ്വാഭാവിക മായ നിറം നിലനിർത്താൻ സഹായിക്കും .മഞ്ഞപ്പിത്തം മൂലം കണ്ണിനുണ്ടാകുന്ന മഞ്ഞനിറം മാറാൻ തുമ്പപ്പൂവ് പിഴിഞ്ഞ് കണ്ണിലൊഴിക്കാം .കുട്ടികളിലുണ്ടാവുന്ന വിരശല്യത്തിന് തുമ്പപ്പൂവ് കിഴികെട്ടി പാലിൽ ഇട്ട് തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാം .എട്ട് മാസം മുതൽ തുമ്പപ്പൂവും ജീരകവും പാലിൽ തിളപ്പിച്ച് കുടിച്ചാൽ സുഖപ്രസവത്തിന്. നല്ലതാണ് .തുമ്പപ്പൂവും കുരുമുളകും കഷായം വച്ച് കുടിച്ചാൽ പനി മാറി കിട്ടും .പ്രത്യകിച്ച് പരിചരണങ്ങളൊന്നും കൂടാതെ തന്നെ സ്വയം വളർന്ന് വരുന്ന ചെറുസസ്യമാണ് | തുമ്പ .ഇതിന്റെ വിത്തിൽ നിന്നാണ് ച്ചെടികൾ ഉണ്ടാകുന്നത് .തുമ്പ വിത്തുകൾ പാകി മുളപ്പിച്ച്  തട്ട് നനച്ച് വളർത്താം .

English Summary: Benaefits of Thumba plant
Published on: 27 June 2019, 03:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now