നമുക്കെല്ലാവർക്കും ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പഞ്ചസാര. മധുരം ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ അമിതമായ അളവിൽ മധുരം ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങൾ, വാർദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് നല്ലൊരു ഐഡിയയാണ്.
പഞ്ചസാര എങ്ങനെ പഞ്ചസാരയായി ? വെളുത്ത വിഷമായ പഞ്ചസാര എങ്ങനെ ദേവന് പ്രിയപ്പെട്ടതായി?
പഞ്ചസാര ഒഴിവാക്കിയാൽ നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ നോക്കാം
* ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ആദ്യം ചെയേണ്ടത് കഴിക്കുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് അമിതവണ്ണത്തിനും അനാവശ്യ ഭാരം വർദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
* പഞ്ചസാര കഴിച്ചതിനു ശേഷം പെട്ടെന്ന് ഊർജ്ജം വർദ്ധിക്കുന്നതും പെട്ടെന്ന് തന്നെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നതുമായ അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനെ ഷുഗർ റഷ് എന്ന് പറയുന്നു. പഞ്ചസാര കഴിക്കുന്ന അളവ് കുറയ്ക്കുന്നത് ശരീരത്തിൽ സംഭവിക്കുന്ന ഈ പെട്ടെന്നുള്ള ഊർജ്ജ വ്യതിയാനങ്ങൾ തടയുകയും ഊർജത്തിൻറെ ഏകീകൃതമായ ഒഴുക്കിനെ നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി ആരോഗ്യകരമായി നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യും.
കിഴങ്ങിൽ നിന്ന് പഞ്ചസാര : ഷുഗര്‍ ബീറ്റ് കൃഷി
* പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നേരിട്ട് ബാധിക്കുമെന്നത് എല്ലാവർക്കും അറിയുന്ന ഒരു വസ്തുതയാണ്. അതിനാൽ, ദയവായി മധുരപലഹാരങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. പ്രമേഹം ബാധിക്കാത്ത വ്യക്തികൾക്ക്, പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് പ്രീ ഡയബറ്റിസ് സാധ്യത കുറയ്ക്കും.
* മാനസികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ നിയന്ത്രിക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
* പൊണ്ണത്തടി, പ്രമേഹം, തലവേദന, അലർജി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്ന പഞ്ചസാര ശരീരത്തെ കൂടുതൽ അപകടത്തിലാക്കും. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഈ അപകടങ്ങളിൽ നിന്ന് നമ്മളെ രക്ഷ നേടാൻ സഹായിക്കുന്നു.