Updated on: 15 June, 2019 5:58 PM IST
വാഴപ്പഴം പോലെ തന്നെ ഗുണമുള്ളതാണ്  വാഴപൂവ്   വാഴപ്പഴത്തോളം രുചി യില്ലാത്തതു കൊണ്ടാണ് മിക്കവരും  വാഴപ്പൂവ്  ആഹാരമാക്കാതെ പാഴാക്കി കളയുന്നത് .പഴമക്കാരുടെ മുഖ്യ ആഹാരങ്ങളിൽ ഒന്നായിരുന്നു  വാഴപൂവ്  .വാഴപൂവിനെ കുടപ്പൻ, വാഴകൊപ്രാ   വാഴചുണ്ട് എന്നൊക്കെ പറയും .  വാഴപൂവ് വിരിഞ്ഞ് കായതിരിഞ്ഞതിന് ശേഷമാണ് വാഴയിൽ നിന്ന് പൂവ് അടർത്തി എടുക്കുന്നത് .
വാഴപൂവിന് ഏറെ ഗുണങ്ങളുണ്ട്  വിറ്റാമിൻ എ വിറ്റാമിൻ സി എന്നിവയിൽ സമ്പുഷ്ടമായതാണ് വാഴപ്പൂവ് .പല തരത്തിലുള്ള വേദനകൾ അകറ്റാൻ ഇവ മികച്ചതാണ് .വാഴപൂവ് നാഡീ രോഗങ്ങൾ അകറ്റുകയും മുല പാൽ വർദ്ധിപ്പിക്കാനും  സഹായിക്കും  .ഇത് രക്ത സ്രാവം കുറയ്ക്കുകയും ആരോഗ്യമുള്ള ഗർഭപാത്രം നൽകുകയും ചെയ്യും . 

മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു .കൂടാതെ വിറ്റാമിൻ സി, ഇ ,നാരുകൾ പൊട്ടാസ്യം പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ പെട്ടെന്ന് അലിഞ്ഞ് പോകുന്നവയാണ്  അതിനാൽ ഇത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കുന്നു .ലയിക്കാത്ത നാരുകൾ ദഹിക്കാത്ത ഭക്ഷ്യ വസ്തുക്കളെ പുറം തള്ളാൻ സഹായിക്കുന്നു . അതുപോലെ ക്യാൻസർ ഹൃദ്രോഗം എന്നിവയ്ക്കും വാഴപ്പൂവ് മികച്ചതാണ് .ഇതിലെ നാരുകളും ഇരുമ്പും ശരീരത്തിൽ ചുവന്ന രക്താണുക്കൂടെ അളവ് കൂട്ടാൻ സഹായിക്കുന്നു .അതു പോലെ പ്രമേഹ രോഗികൾക്ക് വാഴപ്പൂവ് തിളപ്പിച്ചും അല്ലാതെയും കഴിക്കുന്നത് രക്തത്തിലെ ഗ്യൂക്കോസിന്റെ അളവ് കുറയ്ക്കുന്നു .രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിലും ഇതിനു നല്ല പങ്കുണ്ട്

English Summary: BENEFITS OF BANANA FLOWER
Published on: 15 June 2019, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now