പലര്‍ക്കും ഉലുവയുടെ രുചി അത്ര ഇഷ്ടമൊന്നുമല്ല. അതുകൊണ്ടുതന്നെ ഉലുവ ഉപയോഗിക്കാനും വലിയ താത്പര്യം കാണാറില്ല. എന്നാല്‍ കറികളിലോ മറ്റു ഭക്ഷണത്തിലോ ചേരുവയാക്കുമ്പോള്‍ വലിയ കുഴപ്പമൊന്നും തോന്നില്ല.
ഇനി രുചിയുടെ പേരില്‍ ആരും ഉലുവയെ മാറ്റിനിര്‍ത്തല്ലേ. ഉലുവ കുതിര്‍ത്തുവച്ച വെളളം കുടിക്കുന്നതിലൂടെ ആരോഗ്യപരമായ കുറെയേറെ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. രാത്രി മുഴുവന്‍ ഉലുവ കുതിര്‍ത്തുവച്ച ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഗുണകരം.
പ്രമേഹരോഗികള്‍ക്ക്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉലുവ കുതിര്‍ത്ത വെളളം കുടിക്കാം. ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രിക്കാനും ഉലുവയിലടങ്ങിയ ഫൈബറും മറ്റ് രാസപദാര്‍ത്ഥങ്ങളും സഹായകമാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കും. അതുപോലെ ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കും
ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും ആരോഗ്യം മെച്ചപ്പെട്ടതാക്കാനും ഉലുവ കുതിര്‍ത്ത വെളളം നല്ലതാണ്. മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
വണ്ണം കുറയ്ക്കാം
ധാരാളം ഫൈബര്‍ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ എളുപ്പം ഇല്ലാതാക്കും. ഒരുപാട് നേരത്തേക്ക് പിന്നീട് വിശപ്പ് അനുഭവപ്പെടില്ല. എന്നാല്‍ ഇതുകൊണ്ടൊന്നും ദഹനം പതുക്കെയാവുകയോ പ്രശ്നത്തിലാവുകയോ ചെയ്യുന്നില്ല. അത് ്രവളരെ സുഗമമായിത്തന്നെ നടക്കും.
ക്യാന്‍സര്‍ തടയാം
ദിവസവും വെറുംവയറ്റില്‍ ഉലുവയിട്ട വെളളം കുടിക്കുമ്പോള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ ഇല്ലാതാകും. ഇത് ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയാന്‍ സഹായിക്കും.
ചര്‍മ്മത്തിനും മുടിയ്ക്കും
ഉലുവയിലടങ്ങിയ വിറ്റാമിന്‍ കെ, സി എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങളും ഇതിലുണ്ട്.