Updated on: 24 September, 2023 9:47 PM IST
Benefits of drinking tamarind water!

മീൻകറി, സാമ്പാർ തുടങ്ങി പല കറികളും പുളി ചേർത്താണ് ഉണ്ടാക്കുന്നത്.  ആരോഗ്യഗുണങ്ങൾ ഏറെയുള്ള പുളിയിൽ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.  പുളിയിട്ട് തിളപ്പിച്ച വെള്ളം പല ജീവിത ശൈലീ രോഗങ്ങൾക്കും പരിഹാരമാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം പുളി സഹായകമാണ്. പുളിവെള്ളം കുടിച്ചാൽ നേടാവുന്ന മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ സി ധാരാളമായി പുളിയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് രോഗപ്രതിരോധ സംവിധാനത്തിനും ആരോഗ്യകരമായ ചർമ്മത്തിനും മുറിവ് ഉണക്കുന്നതിനുമെല്ലാം ഇത് നല്ലതാണ്.  കൂടാതെ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കളും പുളിയിൽ ഗണ്യമായ അളവിൽ അടങ്ങിയിരിക്കുന്നു.

പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ പുളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കൽ കോശങ്ങളുടെ കേടുപാടുകൾ തടയാനും കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പുളി കഴിച്ചാൽ ചർമത്തിനും മുടിയ്ക്കും നേട്ടങ്ങൾ... എങ്ങനെയെന്നല്ലേ!

ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയായി പുളി ഉപയോഗിച്ചുവരുന്നു. ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ലഘൂകരിക്കുകയും ദഹനനാളത്തിൻറെ   ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഡയറ്ററി ഫൈബറും പ്രകൃതിദത്ത പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

പുളി വെള്ളം പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം. ഉയർന്ന ഫൈബർ ഉള്ളടക്കവും ആന്റിഓക്‌സിഡന്റുകളും കാരണം ചീത്ത എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. പോളിഫെനോൾസ്, ബയോഫ്‌ളേവനോയ്ഡുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയ പുളി ശരീരത്തിലെ വീക്കം തടയുന്നതിൽ ശക്തമായി പ്രവർത്തിക്കുന്നു.

പുളിയിൽ മഗ്നീഷ്യം ധാരാളമുണ്ട്.  മഗ്നീഷ്യം അസ്ഥികളുടെ രൂപീകരണത്തിലും പേശികളുടെ സങ്കോചം എന്നിവ നിയന്ത്രിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അതോടൊപ്പം, മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികൾക്കും പുളി ഗുണകരമാണ്. നല്ല ഉറക്കം ലഭിക്കുന്നതിന് പുളി സഹായകമാണ്.

English Summary: Benefits of drinking tamarind water!
Published on: 24 September 2023, 09:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now