Updated on: 18 July, 2020 3:49 PM IST
Cabbage

ക്യാബേജ് കഴിക്കാത്തവർ നമ്മളിലാരും തന്നെയുണ്ടാകില്ല, പക്ഷെ അതിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളെ കുറിച്ചോ, അത് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചോ അധികപേർക്കും അറിയില്ല. ഒരുപാടു ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ക്യാബേജ്. ക്യാബേജ് ഇലക്കറി വിഭാഗത്തിലാണു പെടുന്നത്. അതുകൊണ്ടു തന്നെ ഉപയോഗിക്കുന്നതുകൊണ്ട് മികച്ച ഗുണവും ലഭിക്കും.

കൃഷി ചെയ്യാനായി ഉപയോഗിക്കുന്ന അമിതമായ രാസവളങ്ങള്‍, കാബേജ് ഉപയോഗിക്കുന്നതില്‍ നിന്നു പലരേയും അകറ്റി നിര്‍ത്തുന്നു. പക്ഷേ ക്യാബേജില്‍ ധാരാളം anti-oxidants  അടങ്ങിയിട്ടുണ്ട്. antihyperglycemic കൂടിയാണ് ക്യാബേജ്. ഇതിൽ proteins, Vitamin C, B1, B2, B6, Potassium, Magnesium, എന്നിവ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. Iron, Vitamin A, Potassium, Calcium, B Complex Vitamin, Folic Acid, എന്നീ പോഷകാംശങ്ങൾ  അടങ്ങിയിരിക്കുന്ന കാബേജ് നിങ്ങളുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു.

കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറ

കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് ക‍ഴിയും.

ക്യാൻസറിനെതിരെ പൊരുതും

ആധുനിക ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ക്യാന്‍സറും ഹൃദയാഘാതവും. ശരിയല്ലാത്ത ജീവിത ശൈലിയാണ്‌ ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയാഘാതത്തേയും ക്യാന്‍സറിനേയും പടിക്കുപ്പുറത്ത്‌ നിര്‍ത്താന്‍ ഇതാ ഒരു ഒറ്റമൂലി. കാബേജാണ്‌ ഈ മിടുക്കാന്‍. ഇത്‌ സ്‌ഥിരമായി കഴിച്ചാല്‍ ക്യാന്‍സറിനെ പടിക്ക് പുറത്താക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ക്യാബേജില്‍ അടങ്ങിയിരിക്കുന്ന മീതേന്‍, സിനിഗ്രിന്‍, ലൂപിയോള്‍, സള്‍ഫോറഫേന്‍, ഇന്‍ഡോര്‍ ത്രീ, കാര്‍ബിനോള്‍ എന്നിവ ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. ക്യാന്‍സര്‍ പ്രതിരോധം ലഭിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയ ഐസോതിയോസിനേറ്റ്‌സും, ഫൈറ്റോകെമിക്കല്‍സും ട്യൂമര്‍ വളര്‍ച്ചയെ തടയുകയും ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

Cabbage

ഗർഭിണികൾക്ക്..

ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്. നാരുകള്‍ ധാരാളവും. ഇതു രണ്ടും ഗര്‍ഭകാലത്തെ തടി അമിതമാകാതിരിയ്ക്കാന്‍ സഹായിക്കും. ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതു തന്നെ കാരണം. ഗര്‍ഭകാലത്ത് ശരീരത്തില്‍, പ്രത്യേകിച്ചു കാലുകളില്‍ നീര് പതിവാണ്. ക്യാബേജ് ഇലകള്‍ നീരുള്ള ഭാഗങ്ങളില്‍ പൊതിഞ്ഞു വയ്ക്കുന്നത് നീരു കുറയാന്‍ സഹായിക്കും.

സോര്‍ക്രോട്ട് (Sauerkraut) എന്നാണ് ഉപ്പിലിട്ട ക്യാബേജ് അറിയപ്പെടുന്നത്. ഫെര്‍മെന്റഡ് ക്യാബേജ് എന്നു പറയാം. അച്ചാറുകള്‍ ഇടുന്ന പോലെ ഉപ്പിലിട്ടു വയ്ക്കുന്ന ക്യാബേജ്. ഇതിന്റെ ഗുണങ്ങൾ ഏറെയാണ്. സോര്‍ക്രോട്ട് അഥവാ ഫെര്‍മെന്റഡ് ക്യാബേജ് ദഹനവ്യവസ്ഥയ്ക്ക് ഏറെ നല്ലതാണ് കൂടാതെ ഫെര്‍മെന്റഡ് ക്യാബേജില്‍ ധാരാളം Vitamin K അടങ്ങിയിട്ടുണ്ട്. ഇത് protein  ഉല്‍പാദനത്തിന് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്.  ഇതില്‍ അടങ്ങിരിയ്ക്കുന്ന anti-oxidant ഏജന്റുകളായാണ് പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ഇത് ശരീരത്തിലുണ്ടാകുന്ന വീക്കവും നീരും വേദനയുമെല്ലാം തടയാന്‍ ഉപകാരപ്രദമാണ്

ദഹനപ്രക്രീയ സുഖമമാക്കാന്‍

ഇതെല്ലാം കൂടാതെ ദഹനപ്രക്രീയ സുഖമമാക്കാന്‍ സ്‌ഥിരമായി കാബേജ്‌ കഴിച്ചാല്‍ മതി. എല്ലുകള്‍ക്ക്‌ ബലം നല്‍കുന്നതിനു സഹായിക്കും. വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു കാബേജ്‌ നല്ല മരുന്നാണ്‌. സ്‌ഥിരമായി ചുവന്ന കാബേജ്‌ കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം. അള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജിന്‌ കഴിയും ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കുള്ള മരുന്നായും ക്യാബേജ് മാറുന്നു.

Benefits of eating Cabbage.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഹാമാരിക്കാലത്തെ ആരോഗ്യ വീണ്ടെടുപ്പിന് കർക്കിടക ചികിൽസ

English Summary: Benefits of eating Cabbage
Published on: 18 July 2020, 03:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now