Updated on: 26 January, 2022 8:03 PM IST
Benefits of eating garlic in the morning on an empty stomach

വിഭവങ്ങൾക്ക് രുചി പകരാൻ മാത്രമല്ല, പല വിധ ആരോഗ്യ ഗുണങ്ങൾ കൊണ്ടും പേര് കേട്ടതാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി വെറും വയറ്റിൽ കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങളും നൽകുന്നു.  ഭക്ഷണത്തിന് മണവും രുചിയും നൽകുന്ന ചില ചെറിയ ഭക്ഷണ വസ്തുക്കളുണ്ട്. ഇതിൽ വെളുത്തുള്ളി പ്രധാനപ്പെട്ട ഒന്നാണ്. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ് വെളുത്തുളളി. ഇതിലെ അലിസിനാണ് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നത്. ദിവസവും ഒരു അല്ലി പച്ച വെളുത്തുള്ളി വെറും വയറ്റിൽ ചവച്ചരച്ച് കഴിച്ചു നോക്കൂ. ഇത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്.

* വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ദഹന പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇത് കുടലിന് ഗുണം ചെയ്യുകയും ശാരീരിക വീക്കം ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി പാകം ചെയ്യാതെ അസംസ്കൃതമായി കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിച്ചു നിർത്തുന്നതിനും ഇതിന് പ്രധാന പങ്കുണ്ട് എന്നതാണ് നല്ല കാര്യം.

* ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ഉള്ളതിനാൽ വെളുത്തുള്ളി ശ്വാസകോശം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, ആമാശയം, കരൾ, വൻകുടൽ തുടങ്ങിയവ സംബന്ധമായ അർബുദ്ധ സാധ്യതകളെ ഒരുപരിധിവരെ പ്രതിരോധിക്കും. വെളുത്തുള്ളിയുടെ ആൻറി ബാക്ടീരിയൽ പ്രവർത്തനം പെപ്റ്റിക് അൾസറിനെ തടയുന്നു. ഇത് കുടലിൽ നിന്നുള്ള പകർച്ചവ്യാധികളെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു.

മികവുള്ള ആരോഗ്യത്തിന് വെളുത്തുള്ളി ശീലം; അറിയാം ആരോഗ്യ ഗുണങ്ങൾ

* പ്രായമായ സ്ത്രീകൾകളിൽ സംഭവിക്കുന്ന ആർത്തവവിരാമത്തിന്റെ കാലഘട്ടത്തിൽ സൈറ്റോകൈൻ എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ക്രമരഹിതമായ ഉത്പാദനം കാരണം ഈസ്ട്രജൻ ഹോർമോണിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണങ്ങളിലെ വെളുത്തുള്ളിയുടെ ഉപയോഗം ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കുന്നതായി കണ്ടിട്ടുണ്ട്, അതിനാൽ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ കുറവ് പരിഹരിക്കാൻ ഇത് ഫലപ്രദമാണ്.

* സ്ഥിരം ഭക്ഷണത്തിൽ വെളുത്തുള്ളി കഴിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രത്യാഘാതങ്ങൾ കുറയ്ക്കാനും അല്ലെങ്കിൽ അതിൻറെ ആരംഭം ആണെങ്കിൽ ഒഴിവാക്കാനും സഹായിക്കും. വെളുത്തുള്ളിയിൽ ഡയലിൽ ഡിസൾഫൈഡ് എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു, ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നതാണ് അതിനാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇത് വൈകിപ്പിക്കും.

English Summary: Benefits of eating garlic in the morning on an empty stomach
Published on: 26 January 2022, 07:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now