പൊതുവെ ധാരാളം ആരോഗ്യ ഔഷധ ഗുണങ്ങളുള്ള ഭക്ഷണ പദാർത്ഥമാണ് തേൻ. പ്രതിരോധി ശക്തി വർദ്ധിപ്പിക്കുന്നു, ആന്‍റിഓക്‌സിഡന്‍റ്, ആന്‍റി ബാക്ടീരിയൽ, ആന്‍റിവൈറൽ ഏജന്റായി പ്രവർത്തിക്കുന്നു, എന്നിവയെല്ലാം ഈ രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിൻറെ ഗുണങ്ങളാണ്. ഇളം ചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ തേൻ കലർത്തിയ മിശ്രിതം രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുകയാണെങ്കിൽ എന്തൊക്കെ ഗുണങ്ങൾ ലഭ്യമാക്കാമെന്ന് നോക്കാം.
- തേനില്‍ ചെറുചൂടുവെള്ളം ചേർത്ത മിശ്രിതത്തിന് ഏത് കൊഴുപ്പിനേയും ഉരുക്കുന്നതിനുള്ള കഴിവുണ്ട്. അങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
- എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്താൻ തേനും ചെറുചൂടുള്ള വെള്ളവും സഹായിക്കും. വയറുവേദനയെ ശമിപ്പിക്കാനും മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകാനും ഇത് സഹായകമാണ്.
- ഒരു പ്രകൃതിദത്ത ആന്‍റിബയോട്ടിക്കായ തേൻ ചുടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകളുടെ നല്ല ഉറവിടം കൂടിയാണിത്.
ചുമയ്ക്കും ജലദോഷത്തിനും ഉത്തമം ചുമയെ തടയുന്നതിന് സഹായിയ്ക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് തേന്‍. ഇത് തൊണ്ടവേദന ശമിപ്പിക്കാനും കഫം അയവുള്ളതാക്കാനും സഹായിക്കും. പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് തേന്‍.
ബന്ധപ്പെട്ട വാർത്തകൾ: തേൻ കട്ടപിടിക്കുന്നതെന്തുകൊണ്ട്? കട്ട പിടിച്ച തേൻ മായമാണോ?
നല്ല ഉറക്കത്തിന് തേന്‍ ഉറക്കം മെച്ചപ്പെടുത്താനും വിശ്രമം പ്രോത്സാഹിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും തേന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിയ്ക്കുന്നു.
ചർമ്മത്തില്‍ ഈർപ്പം നിലനിര്‍ത്തുന്നു തേൻ ചർമ്മത്തില്‍ ഈർപ്പം നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു. ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചര്‍മ്മം വരണ്ടുപോകുന്നത് തടയാനും തേന്‍ സഹായിക്കും.