Updated on: 26 October, 2021 10:33 AM IST
Benefits of Kurunthotti

'കുറുന്തോട്ടിക്കും വാതമോ' എന്ന ചൊല്ല് മലയാളികൾ കേൾകാതിരിക്കില്ല. അങ്ങനെ പറയുന്നത് പോലെ തന്നെ വളരെയേറെ ഗുണ ഗണങ്ങൾ അടങ്ങിയ, നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറു സസ്യമാണ് കുറുന്തോട്ടി. ചെറുസസ്യമാണെങ്കിലും ഇത്രയേറെ ഔഷധ ഗുണങ്ങൾ ഉള്ള ഒന്ന് വേറെ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനക്കുറുന്തോട്ടി. നീലക്കുറുന്തോട്ടി, വെള്ളക്കുറുന്തോട്ടി എന്നിവയ്ക്കാണ് കൂടുതൽ ഔഷധഗുണമുള്ളത്. എന്നാൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് കുറവാണ്. തൃശ്ശൂരിലെ മറ്റത്തൂരിലാണ് വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഔഷധിക്കുവേണ്ടി 30 ഏക്കറിലാണ് നാടന്‍ കുറുന്തോട്ടി കൃഷി ചെയ്യുന്നത്.

വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതം കുറയ്ക്കാൻ സഹായിക്കുന്നു. വാത രോഗത്തിനുള്ള എല്ലാ ആയുർവേദ അരിഷ്ടങ്ങളിലും കുറുന്തോട്ടിയുടെ സാന്നിദ്യം ഉണ്ട്. വയറിളക്കം മാറുന്നതിനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും കുറുന്തോട്ടി ഉത്തമമാണ്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നീ രോഗങ്ങൾക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് ആയുർവേദത്തിൽ കഴിക്കുന്നത്. കൂടാതെ പനി, തലവേദന, മൈഗ്രെയ്ൻ എന്നീ അസുഖങ്ങൾക്കുള്ള ഒറ്റമൂലി കൂടി ആണിത്.

കുറുന്തോട്ടിക്ക് അനാള്‍ജിക് ഗുണമുള്ളതിനാല്‍ ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കാൻ സഹായിക്കും. സ്ത്രീകളിലെ പ്രധാന പ്രശ്‌നമാണ് അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് ഈ അസുഖങ്ങൾ തടയുന്നതിന് സഹായിക്കുന്നു. കൂടാതെ പ്രസവാനന്തര ശ്രുശ്രൂഷ സുഖകരമാക്കുന്നതിനും കുറുന്തോട്ടി കഷായം അത്യുത്തമമാണ്. ഓര്‍മ്മക്കുറവ് പരിഹരിക്കാനും, തലച്ചോറിന്റെ പ്രവർത്തനത്തിനും ഏറെ നല്ലതാണ് കുറുന്തോട്ടി. കുറുന്തോട്ടി താളി മുടി വളർച്ചയ്ക്ക് ഏറെ നല്ലതാണ്. കുറുന്തോട്ടിയുടെ എല്ലാ ഭാഗവും താളിയ്ക്കായി ഉപയോഗിക്കാന്‍ നല്ലതാണ്. വരണ്ട തലമുടിയുള്ളവര്‍ക്ക് ഏറെ നല്ലതാണ് കുറുന്തോട്ടി താളി.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനൊപ്പം, കൊഴുപ്പു കുറയ്ക്കുന്നതിനും, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും കുറുന്തോട്ടി സഹായിക്കുന്നു. കൂടാതെ ഇത് നന്നായി ഉണക്കി പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയ രോഗത്തില്‍ നിന്നും മുക്തി നേടാൻ കഴിയുന്നതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു. ആയുർവേദ ഔഷധങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കുറുന്തോട്ടി അതിന് കാരണം അതിലെ ഗുണാങ്കണങ്ങൾ തന്നെ ആണ്.

കുറുന്തോട്ടി കൃഷി ചെയ്യുകയാണെങ്കിൽ ഇത് വളരെ ലാഭകരമാണ്. കാരണം ഏക്കറില്‍ ഒരുലക്ഷം തൈ വരെ നടാൻ കഴിയുന്നതാണ്. വിളവെടുപ്പുവരെ 60,000-70,000 രൂപവരെ ചെലവ് വരും. ഏക്കറില്‍നിന്ന് രണ്ട് ടണ്‍ വരെ വിളവ് കിട്ടും. കിലോഗ്രാമിന് ശരാശരി 75 രൂപയിലേറെ വില കിട്ടുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ

രോഗപ്രതിരോധശേഷിക്ക് ഉണക്കലരി ഉലുവ കഞ്ഞി കുടിക്കാം

ഔഷധസസ്യങ്ങളിൽ മുഖ്യൻ :എന്നാൽ കുറുന്തോട്ടിക്ക് ക്ഷാമം 

English Summary: Benefits of Kurunthotti
Published on: 26 October 2021, 10:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now