Updated on: 24 July, 2021 4:27 PM IST

പഴങ്ങൾ ദിവസേന കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിവിധ ഗുണങ്ങൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെ ഉത്തമമാണ്. 

പിയർ ഫ്രൂട്ടിന്റെ ചില ഗുണങ്ങൾ

ഇത്തരത്തിൽ നിരവധി ഗുണങ്ങളുള്ള ഒരു പഴമാണ് പിയർ ഫ്രൂട്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റ്, നാരുകൾ, വൈറ്റമിൻ സി, വൈറ്റമിൻ കെ, കോപ്പർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പിയർ ഫ്രൂട്ട് കഴിക്കുന്നത് ഉത്തമമാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. പ്രമേഹ രോഗികൾക്ക് ആശങ്കയില്ലാതെ കഴിക്കാൻ സാധിക്കുന്ന ഒരു പഴമാണിത്. കാരണം ഇവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ പിയർ ഫ്രൂട്ട് കഴിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന മികച്ച പഴമാണിത്. കൂടാതെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും മലബന്ധനം തടയാനും ദഹനത്തിനും ഇവ മികച്ചതാണ്. 

Pear fruit

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ

കൊവിഡ് കാലത്ത് കഴിക്കേണ്ട പഴങ്ങളിലൊന്നാണിത്. കാരണം ഇതിലടങ്ങിയിട്ടുള്ള വിറ്റാമിൻ സി, കോപ്പർ എന്നിവ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ കലവറയായ ഇത് ചർമ്മത്തിന്റെയും എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.ഗർഭിണികൾ പെയർ പഴം കഴിക്കുന്നത് ഏറെ ഗുണകരമാണ്. 

ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ കുഞ്ഞുങ്ങൾക്ക് ശാരീരിക വൈകല്യങ്ങൾ തടയാൻ ഇത് ഗുണം ചെയ്യും.

English Summary: benefits of pear fruit
Published on: 24 July 2021, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now