മഞ്ഞളിനോട് സാമ്യമുള്ള സസ്യമാണ് കസ്തൂരി മഞ്ഞൾ .ചർമ്മ സംരക്ഷണത്തിനാണ് കൂടുതലായി കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നത് . മഞ്ഞൾ കിഴങ്ങിേന്റേത് പോലെയുള്ള കിഴങ്ങുകളാണ് കസ്തൂരി മഞ്ഞളിനും ഉള്ളത് .കർപ്പൂരത്തിന്റെ മണമുള്ള കസ്തൂരി മഞ്ഞൾ ത്വക്കിന് നിറം നൽകാൻ സഹായിക്കുന്നു .കസ്തൂരി മഞ്ഞൾ പൊടി ശുദ്ധമായ പനിനീരിൽ ചേർത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക മുഖക്കുരു പോകുന്നതിനും മുഖകാന്തി വർദ്ധിക്കാനും ഇത് സഹായിക്കും .
തേൾ പഴുതാര തുടങ്ങിയ ക്ഷുദ്രജീവികൾ കടിച്ചാൽ ആ മുറിവിൽ പച്ച കസ്തൂരി മഞ്ഞൾ പുരട്ടുന്നത് നീരിനും വേദനയ്ക്കും ശമനം കിട്ടും . രക്തശുദ്ധി വരുത്തുന്നതിനും ത്വക്ക് രോഗങ്ങൾ കുഷ്ഠം ചൊറിച്ചിൽ എന്നിവ ശമിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട് .
ജൂൺ ജൂലായ് മാസങ്ങളിലാണ് കസ്തൂരി മഞ്ഞളിന്റെ നടീൽ കാലം. തെങ്ങിനും കവുങ്ങിനും ഇടവിളയായി കൃഷി ചെയ്യാവുന്ന ഒന്നാണ് കസ്തൂരിമഞ്ഞൾ. കിഴങ്ങുകളാണ് നടീൽ വസ്തുക്കൾ .അഞ്ചടി വീതിയും പത്ത് അടി നീളവും ഉള്ള വാരങ്ങൾ കോരി അതിൽ നിരത്തി ചെറിയ കുഴികൾ എടുത്ത് മുളവന്ന വിത്തുകൾ അതിൽ പാകാം .ഒരു മാസം കഴിഞ്ഞാൽ ചാണകവും കംബോസ്റ്റും ഇട്ട് തടം മൂടി ഈർപ്പം നഷ്ട്ടപെടാതിരിക്കാൻ പുതയിട്ട് സംരക്ഷിക്കാം .നല്ലത് പോലെ പരിപാലനം നൽകിയാൽ എട്ട് മാസം കൊണ്ട് വിളവെടുക്കാം .വിളവെടുക്കാൻ നേരം ഇലകൾ വാടി ഉണങ്ങുന്നത് കാണാം .പറിച്ചെടുത്ത വിത്തുകൾ നന്നായി കഴുകി ഉണക്കി പൊടിച്ച് ഉപയോഗിക്കാം .കുറഞ്ഞ മുതൽ മുടക്കിൽ ഏറെ ആദായം തരുന്ന കൃഷിയാണ് കസ്തൂരി മഞ്ഞൾ .
English Summary: Benefits of wild turmeric
Published on: 12 July 2019, 05:04 IST