അമിതമായ മദ്യപാനം ജീവനുതന്നെ അപകടമാണല്ലോ. പക്ഷെ മദ്യപാനം ശീലമാക്കിയവർക്ക് അത് ഉപേക്ഷിക്കാൻ വളരെ പ്രയാസമാണ്. മദ്യപാനം കരളിനെ മാത്രമല്ല തലച്ചോറ്, ഹൃദയം തുടങ്ങിയ എല്ലാ ആന്തരീകാവയവങ്ങളെയും മദ്യപാനം നേരിട്ടും അല്ലാതെയും പ്രതികൂലമായി ബാധിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ദിവസേന മദ്യപിക്കുന്ന ഒരാള്‍ക്ക് മദ്യപാനം നിർത്താൻ സാധിച്ചാൽ ലഭ്യമാക്കാവുന്ന ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മദ്യപാനം ഉപേക്ഷിക്കാൻ സഹായിക്കുന്ന ടിപ്പുകൾ
- മദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കരളിനെ ആയതിനാൽ, മദ്യപാനം നിര്‍ത്തിയാൽ ലിവര്‍ സിറോസിസ്, ലിവര്‍ ക്യാൻസര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളിൽ നിന്ന് രക്ഷ നേടാം.
- ദിവസേന മദ്യപിക്കുന്ന ആളുകൾക്ക് ശരീരഭാരവും ഒപ്പം വയറും കൂടുന്നത് സാധാരണമാണ്. മദ്യപാനം നിര്‍ത്തുന്നതോടെ ശരീരഭാരം കുറയുന്നു. ആരോഗ്യത്തിന് അനുകൂലമായ രീതിയിലാണ് വണ്ണം കുറയുന്നത്.
- മദ്യപിച്ച് കിടക്കുമ്പോള്‍ ശരിയായ ഉറക്കം ലഭിക്കില്ല. മദ്യം കഴിച്ചാല്‍ നന്നായി ഉറങ്ങുമെന്നത് തെറ്റാണ്. ഇത് നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തെ ക്രമേണ മോശമായി ബാധിക്കും. മദ്യപാനം നിര്‍ത്തുമ്പോള്‍ ഉറക്കം കൃത്യമായി കിട്ടും. ഇത് വലിയ മാറ്റങ്ങളാണ് നമ്മളിലുണ്ടാക്കുക.
- പതിവായി മദ്യപിക്കുന്നവരില്‍ ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ് എല്ലാം കാണുന്നത് സാധാരണമാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം മദ്യപാനം നിര്‍ത്തുന്നതോടെ പരിഹരിക്കാൻ സാധിക്കും. അതുപോലെ വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളും വലിയ രീതിയില്‍ പരിഹരിക്കപ്പെടും.
- മദ്യം കരളിനെ ബാധിക്കുമ്പോൾ പല ചർമ്മപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. അതിനാല്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യവും മെച്ചപ്പെടുന്നു.