Updated on: 25 February, 2022 7:39 AM IST
Best Exercises That Can Be Done For Those Who does sedentary Work

പുകവലിയും, ലഹരി ഉപയോഗവും പോലെ തന്നെ, കൃത്യമായ വ്യായാമമില്ലാതെ തുടർച്ചയായി ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നതും  ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ദ്ധർ പറയുന്നത്. ഇത് പല ശാരീരിക അസ്വസ്ഥതകളും കാരണമാകുന്നു.  അമിതവണ്ണം, നടുവേദന തുടങ്ങിയ പ്രത്യക്ഷമായ പ്രശ്നങ്ങളും മറ്റ് ഗുരുതര അസുഖങ്ങളും നൽകാൻ ഈ ജീവിതരീതി കാരണമാകും. അതിനാൽ തുടർച്ചയായ ഇരിപ്പ് കുറയ്ക്കുകയാണ് മികച്ച വഴി. ജോലിയ്ക്ക് ഈ ഇരിപ്പ് രീതി അത്യാവശ്യമാണെങ്കിൽ ഓരോ 30 മിനിറ്റിനു ശേഷവും 5 മിനിറ്റ് നേരം എഴുന്നേറ്റ് നിൽക്കുകയും കൈകാലുകൾ ചെറുതായി ചലിപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത്തരത്തിൽ ചെയ്യാവുന്ന ചില ചെറു വ്യായാമങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

അമിതവണ്ണം അകറ്റാൻ ആയുർവേദ വിധികൾ

ചെസ്റ്റ് ഓപ്പണർ

ഈ വ്യായാമം പുറകിലെയും തോളിലെയും പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. നെഞ്ചിലെ പേശികളെ വലിച്ചുനീട്ടുന്നതിനും ഞെരുക്കത്തിന്റെ പ്രശ്നം കുറയ്ക്കുന്നതിനും ചെസ്റ്റ് ഓപ്പണർ വ്യായാമം മികച്ചതാണ്.

സ്റ്റെപ്പ് 1: പാദങ്ങൾ ഇടുപ്പിൻറെ നേരെ വെച്ച് നിവർന്ന് നിൽക്കുക, കൈകൾ നിങ്ങളുടെ പുറകിൽ നിന്ന് ഇടുപ്പിനോട് ചേർന്ന് ഇഴചേർക്കുക.

സ്റ്റെപ്പ് 2: നിങ്ങളുടെ ശരീരം വളച്ച്, അതേ സമയം ശരീരത്തിലേക്ക് ലംബമായി കൈകൾ ഉയർത്തുക. വിരലുകൾ സീലിംഗിനെ അഭിമുഖീകരിച്ച് നിൽക്കണം, കുറച്ച് നിമിഷങ്ങൾ ഇതേ പോസ് നിലനിർത്തിയ ശേഷം വിശ്രമിക്കുക.

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ലഞ്ച് സ്ട്രെച്ചുകൾ ചെയ്യുന്നത് ഉപയോഗപ്രദമായിരിക്കും.

സ്റ്റെപ്പ് 1: നിവർന്നു നിൽക്കുക, നിങ്ങളുടെ പാദങ്ങൾ ഇടുപ്പ് വീതിയിൽ അകറ്റി വെച്ച്, ഇടുപ്പിൽ കൈകൾ അമർത്തി വയ്ക്കുക.

സ്റ്റെപ്പ് 2: നിങ്ങളുടെ വലതു കാൽ മുന്നോട്ട് നീക്കുക, നിങ്ങളുടെ ശരീരം നിങ്ങൾക്ക് കഴിയുന്നത്ര താഴ്ത്തുക. ബാലൻസ് ലഭിക്കുന്നതിനായി നിങ്ങളുടെ കാൽമുട്ടുകളിൽ കൈകൾ വയ്ക്കുക.

സ്റ്റെപ്പ് 3: കുറച്ച് നിമിഷങ്ങൾ ഇതേ രീതിയിൽ തുടരുക,ശേഷം സ്ട്രെച്ചിൽ നിന്ന് പുറത്തുവരിക. വീണ്ടും ഇത് പല തവണ ആവർത്തിക്കുക.

ഡൗൺ ഫേസിംഗ് ഡോഗ് പൊസിഷൻ

കഴുത്തിലെ ആയാസവും നടുവേദനയും കുറയ്ക്കുന്നതിനുള്ള മികച്ച യോഗാസനമാണ്. മുഖം താഴേക്ക് അഭിമുഖമായിരിക്കുന്ന രീതിയിലുള്ള വ്യായാമ രീതിയാണിത്.

സ്റ്റെപ്പ് 1: നേരെ നിവർന്നു നിന്ന ശേഷം കൈകൾ തറയിലേക്ക് പതിക്കുക. ഇത്തരത്തിൽ ശരീരത്തിൻറെ മധ്യ ഭാഗം ഉയർത്തി നിർത്താനും ശ്രദ്ധിക്കണം.

സ്റ്റെപ്പ് 2: ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത് നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് ഉയർത്തുക, ഒപ്പം നിങ്ങളുടെ കൈമുട്ടുകളും കാൽമുട്ടും നേരെ വെച്ച് പിരമിഡ് രീതിയിലേക്ക് മാറുക.

സ്റ്റെപ്പ് 3: നിങ്ങളുടെ കൈ നിലത്ത് അമർത്തി കഴുത്ത് നേരെയാക്കുക. ശേഷം വയറിലേക്ക് നോട്ടം ഉറപ്പിച്ച് നിൽക്കുക.

സ്റ്റെപ്പ് 4: ഇങ്ങനെ കുറച്ച് നിമിഷങ്ങൾ നിന്ന ശേഷം പഴയ രീതിയിലേക്ക് മടങ്ങുക.

സ്പൈനൽ ട്വിസ്റ്റ്

നട്ടെല്ലിൻറെ ആരോഗ്യത്തെ മികച്ചതാക്കാൻ സഹായിക്കുന്നതാണ് സ്പൈനൽ ട്വിസ്റ്റ്. ഈ വ്യായാമരീതി പതിവാക്കുന്നത് ഇന്റർ-വെർട്ടെബ്രൽ സ്പേസ് കൃത്യമാക്കാൻ സഹായിക്കുന്നു. ഇത് നട്ടെല്ലിനെ നീട്ടുകയും നിങ്ങളുടെ തോളിലെയും കഴുത്തിലെയും പേശികളെ മികച്ചതാക്കുകയും ചെയ്യുന്നു.

സ്റ്റെപ്പ് 1: നിലത്ത് മലർന്നു കിടന്ന ശേഷം കൈകൾ ഇരു വശത്തേക്കും നിവർത്തി വെച്ച്, കാലുകൾ ശരിയായ രീതിയിൽ നേരെ വെയ്ക്കണം.

സ്റ്റെപ്പ് 2: ശേഷം പതിയെ മുട്ട് മടക്കി നിങ്ങളുടെ പാദങ്ങൾ നിലത്ത് കുത്തി ആദ്യം വലത് വശത്തേക്ക് ചെരിക്കുക. ഇടത് കാൽ മടക്കിയ രീതിയിൽ വെയ്ക്കുക.

സ്റ്റെപ്പ് 3: ഇങ്ങനെ കുറച്ച് നിമിഷങ്ങൾ താൽക്കാലികമായി നിർത്തുക, ശേഷം മറുവശത്ത് ഇതേ കാര്യം ആവർത്തിക്കുക.

English Summary: Best Exercises That Can Be Done For Those Who does sedentary Work
Published on: 24 February 2022, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now