പോഷകങ്ങളേറിയ ഭക്ഷണങ്ങൾ നിത്യേനയുള്ള ഭക്ഷണരീതിയിൽ ഉൾപ്പെടുത്തിയാൽ മാത്രം പോരാ, അവ ശരിയായ സമയങ്ങളിൽ കഴിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത് തെറ്റായ സമയത്ത് കഴിച്ചാല്‍, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. അവയിലൊന്നാണ് ശരീരഭാരം വര്‍ദ്ധിക്കുന്നത്. ഒരു ദിവസത്തെ ഓരോ ഭക്ഷണവും ഏതു സമയത്ത് കഴിക്കണം എന്നതിനെ കുറിച്ച് വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്.
- ആദ്യ ഭക്ഷണമായ പ്രഭാതഭക്ഷണം വളരെ പ്രധാനമാണല്ലോ. ഇത് ഉറക്കമുണര്‍ന്ന് 30 മിനിറ്റിനുള്ളില്‍ കഴിക്കണം. പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ സമയം രാവിലെ 7 മണിയാണ്. പ്രഭാതഭക്ഷണം എല്ലായ്‌പ്പോഴും നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയതായിരിക്കണം. ചൂടുള്ള പ്രഭാതഭക്ഷണങ്ങളായ മില്ലറ്റ് റൊട്ടി, ഓട്‌സ്, കഞ്ഞി അല്ലെങ്കില്‍ പുഴുങ്ങിയ മുട്ട എന്നിവ തെരഞ്ഞെടുക്കാം.
- അടുത്ത ഭക്ഷണമായ ഉച്ചഭക്ഷണത്തിന് അനുയോജ്യമായ സമയം ഉച്ചയ്ക്ക് 12:45 ആണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ 4 മണിക്കൂര്‍ ഇടവേള നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇത് വളരെ അധികമോ കുറവോ ആയിരിക്കരുത്. പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഈ പോഷകങ്ങളെല്ലാം അടങ്ങിയ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍, ഈ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ നിങ്ങളുടെ ശരീരം കൂടുതല്‍ സമയമെടുക്കും. ഉച്ചഭക്ഷണം 12:30 മുതല്‍ 2 മണി വരെ കഴിക്കാം.
- ദിവസത്തെ അവസാനത്തെ ഭക്ഷണമായ അത്താഴം അല്‍പം ലഘുവായിരിക്കണം. അങ്ങനെ കഴിച്ചാല്‍ ആമാശയം ഭാരം കുറഞ്ഞതായി അനുഭവപ്പെടുകയും വയറുവേദനയും ഗ്യാസ് പ്രശ്നങ്ങളും കുറയുകയും ചെയ്യും. ഈ ഭക്ഷണം ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം. അതായത് വൈകുന്നേരം 6:30 മുതല്‍ 8 വരെ അത്താഴം കഴിക്കാം. പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ 4-6 മണിക്കൂര്‍ ഇടവേള ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അത്താഴത്തിനും ഉറങ്ങുന്ന സമയത്തിനും ഇടയില്‍ 3 മണിക്കൂര്‍ ഇടവേള നിലനിര്‍ത്തണം.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങൾ
- പഴങ്ങൾ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമിടയില്‍ കഴിക്കുമ്പോഴാണ് പഴങ്ങളുടെ നല്ല ഗുണങ്ങൾ നമുക്ക് ലഭിക്കുന്നത്. ഈ സമയങ്ങളിൽ പൊതുവെ നമുക്ക് വിശപ്പ് അനുഭവപ്പെടാറുണ്ടല്ലോ.
വൈകുന്നേരങ്ങളില്‍, പഴച്ചാറുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് ആമാശയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും രാത്രിഭക്ഷണ സമയം വരെ നിലനിര്‍ത്താന്‍ ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു.
- ഒഴിഞ്ഞ വയറ്റില്‍ ഒരിക്കലും വ്യായാമം ചെയ്യരുത്. ഈ സമയങ്ങളിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്.