Updated on: 27 October, 2021 7:08 PM IST
Beware of these color variations found in eggs!

ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും അടങ്ങിയ ഭക്ഷണപദാർത്ഥമാണ് മുട്ടയെന്ന് നമുക്കെല്ലാം അറിയുന്ന കാര്യമാണ്.  

എന്നാൽ ഇതിൽ കാണുന്ന നിറ വ്യത്യാസങ്ങൾ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിച്ചില്ലെങ്കിൽ അത് വിപരീത ഫലം ചെയ്യും.  ചില മുട്ടകളിൽ കാണപ്പെടുന്ന അപകടകരമായ ബാക്ടീരിയ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് ഭക്ഷണമാക്കുന്നതിന് മുൻപ് ഇത് പരിശോധിക്കുന്നത് നല്ലതാണ്.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) ബാക്ടീരിയ അടങ്ങിയ മുട്ടകൾ എങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിക്കുന്നു. യു.എസ്.ഡി.എ പ്രകാരം മുട്ടയുടെ വെള്ളയിൽ പിങ്ക് കലർന്ന നിറം കണ്ടാൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. മുട്ടയുടെ സാധാരണ നിറം മാറുന്നത് സ്യൂഡോമോണസ് ബാക്ടീരിയയുടെ ലക്ഷണമാകാം. ഈ ബാക്ടീരിയ ബാധിച്ച മുട്ട കഴിക്കുന്നത് ഭക്ഷ്യവിഷബാധയോ ഗുരുതരമായ പ്രശ്‌നമോ ഉണ്ടാക്കും.

ഈ ബാക്ടീരിയ മുട്ടയിൽ ഇളം പച്ചയും വെള്ളത്തിൽ ലയിക്കുന്നതുമായ ദ്രാവകം ഉത്പാദിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. മുട്ടയുടെ വെള്ള ഭാഗത്ത് എന്തെങ്കിലും മാറ്റം കണ്ടാൽ അത് കഴിക്കരുത്. ഈ മുട്ടയിൽ സ്യൂഡോമോണസ് ബാക്ടീരിയ ബാധിക്കാം.

പൗൾട്രി സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കേടായ മുട്ടകളുടെ മണത്തിനും വ്യത്യാസമുണ്ടാകാം. വെളുത്തതും നാരുകളുള്ളതുമായ പാളി അത്തരം മുട്ടകളുടെ മഞ്ഞക്കരുവിൽ ലഭിക്കുന്നു, അത് പിന്നീട് ഇളം തവിട്ട് നിറമാകും. എന്നാൽ മുട്ടയുടെ വെള്ള നിറം മാറുന്നത് എല്ലായ്‌പ്പോഴും കേടാകുന്നതിന്റെ ലക്ഷണമല്ല. USDA അനുസരിച്ച്, മുട്ടയുടെ മഞ്ഞക്കരു ചില സമയങ്ങളിൽ കോഴിയുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു.

വിദഗ്ധർ പറയുന്നത് മുട്ടകൾ വരുന്ന അതേ പെട്ടിയിൽ തന്നെ സൂക്ഷിക്കണം എന്നാണ്. ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 45 ഡിഗ്രി ഫാരൻഹീറ്റോ അതിൽ കുറവോ താപനിലയിൽ ഫ്രിഡ്ജിൽ മുട്ടകൾ സൂക്ഷിക്കണം. ഇത് മുട്ട കേടാകാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നു.

English Summary: Beware of these color variations found in eggs!
Published on: 27 October 2021, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now