Updated on: 16 November, 2020 8:05 PM IST

നമ്മുടെ പ്രഭാതഭക്ഷണത്തിലെ ചേരുകയാണ് ഉഴുന്ന്. നമ്മൾ മലയാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ദോശയ്ക്കും ഇഡ്ഡലിക്കും അതി സ്വാദിഷ്ഠമായ രുചി പകർന്നുനൽകാൻ ഉഴുന്നിന് അല്ലാതെ മറ്റൊരു പദാർത്ഥത്തിനും കഴിയില്ല. എന്നാൽ നമ്മൾ പോലും അറിയാതെ ഉഴുന്ന് നമ്മൾക്ക് പകർന്നുനൽകുന്ന ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. പ്രഭാതഭക്ഷണം പാകപ്പെടുത്തലിൽ ഉഴുന്ന് പ്രധാന ചേരുവയായി ചേർത്തുന്നുണ്ടെങ്കിലും നമ്മളിൽ പലർക്കും അതിൻറെ ഗുണഗണങ്ങൾ അറിയില്ല. ഉഴുന്നിന്റെ ചില ആരോഗ്യ വശങ്ങളാണ് ഇനി ഇവിടെ പറയാൻ പോകുന്നത്. നമ്മളിൽ പലരും നേരിടുന്ന മുഖ്യ പ്രശ്നമാണ് കൊളസ്ട്രോൾ. എന്നാൽ ഉഴുന്നിന്റെ ഉപയോഗം ഈ ജീവിതചര്യ രോഗത്തിനെ പടിക്കുപുറത്തു നിർത്തുവാൻ പ്രാപ്തമാണ്. ഇതിൻറെ ഉപയോഗം ചീത്ത കൊളസ്ട്രോളിനെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു. കാൽസ്യവും ഫോസ്ഫറസും ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുന്നു. ചർമ്മ സംരക്ഷണത്തിലും കേശ സംരക്ഷണത്തിലും ഒരുപോലെ പ്രാധാന്യമുള്ളതാണ് ഉഴുന്ന്. ഉഴുന്ന് തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത പിറ്റേദിവസം തലയിൽ അരച്ചുപുരട്ടുന്നത് മുടികൊഴിച്ചിലിനു താരൻ അകറ്റാനും ഫലപ്രദമാണ്. ഇതു മാത്രമല്ല ഈ പ്രയോഗം മികച്ച ഒരു ഫേയ്സ് പാക്ക് എന്ന രീതിയിലും ഉപയോഗപ്പെടുത്താം.

സംബന്ധമായ രോഗങ്ങൾക്ക് ഉഴുന്ന് വറുത്തു ഭക്ഷിക്കുന്നത് നല്ലതാണ്. മുലപ്പാൽ വർധിപ്പിക്കാൻ ഉഴുന്ന് ചേർത്തിട്ടുള്ള ഭക്ഷണം കഴിച്ചാൽ മതി. ഉഴുന്ന്, ഇരട്ടിമധുരം, പാൽ, മുതുകിൻകിഴങ്ങ് ഇവ ശീല പൊടിയാക്കി പഞ്ചസാര ചേർത്ത് തേനിൽ കുഴച്ച് വെറും വയറ്റിൽ അതിരാവിലെ കഴിക്കുകയും അതിനു ശേഷം അല്പം പാൽ കുടിക്കുകയും ചെയ്താൽ അസ്ഥിസ്രാവം ശമിക്കും. ഉഴുന്നിൽ വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലു വേദനയ്ക്ക് ഫലപ്രദമാണ്. വാതത്തെ ശമിപ്പിക്കുവാനും ശുക്ലത്തെ വർദ്ധിപ്പിക്കുവാനും ഉഴുന്ന് നല്ലതാണ്. പ്രമേഹരോഗികൾ രാത്രി ഭക്ഷണത്തിന് ഉഴുന്ന് ചേർക്കുന്നത് ഗുണപ്രദമാണ്. ഫാറ്റും കൊളസ്ട്രോളും ഈ ഭക്ഷണ വിഭവത്തിൽ കുറവാണ്. ഉഴുന്ന് പൊടിച്ചതും ബദാം പൊടിച്ചതും ശർക്കരയും തേനും മിക്സ് ചെയ്തു രാത്രി അത്താഴത്തിനു ശേഷം കഴിക്കുന്നത് ശാരീരികബലം വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. പൊട്ടാസ്യം, മെഗ്നീഷ്യം തുടങ്ങിയ ധാതുക്കളും നാരുകളും അടങ്ങിയ ഉഴുന്ന് ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഉഴുന്നുപരിപ്പ് പൊടിച്ച് പാലിൽ മിക്സ് ചെയ്തു കഴിക്കുന്നത് മസിലുകൾക്ക് കരുത്ത് പകരുവാൻ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർകൾക്ക് മലബന്ധം മാറ്റുന്നതിനും ദഹനം നല്ലരീതിയിൽ ആക്കുവാനും സാധിക്കും. ഉഴുന്ന് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പതിവായി കഴിക്കുന്നവർക്ക് ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ശരീരത്തിന് ഒരു തരത്തിലുള്ള ക്ഷീണവും തളർച്ചയും ഉണ്ടാകില്ല. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ഓർമശക്തി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഉഴുന്ന് ചേർന്നിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ആരോഗ്യ ജീവിതം ഇതിലൂടെ മെച്ചപ്പെടുത്താം.

മാധുര്യമേറുന്ന മൾബറി പഴങ്ങൾ ആരോഗ്യ ഗുണങ്ങളുടെ കലവറ..

ജീവിതശൈലി മാറ്റിയാൽ ജീവിതശൈലി രോഗങ്ങളെ പടിക്കുപുറത്ത് നിർത്താം…

വിജയഗാഥ രചിച്ച ഒരു കഴുത ഫാമിന്റെ കഥ

English Summary: black gram
Published on: 16 November 2020, 07:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now