Updated on: 28 April, 2021 12:15 PM IST
രക്തചന്ദനം

രക്തചന്ദനത്തിന് ചന്ദനവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. വളക്കൂറ് നിറഞ്ഞ മണ്ണും, മഴയും ആർദ്രതയും കുറഞ്ഞ കാലാവസ്ഥയുമാണ് രക്തചന്ദനം വളരാൻ പറ്റിയത്. മഴയെ ആശ്രയിച്ച് ഇത് വളർന്നുകൊള്ളും. നന്നായി വണ്ണം വെച്ച് കാതൽ രൂപപ്പെടാൻ ഏകദേശം 25 വർഷത്തോളം എടുക്കും. ഇന്ന് ഒട്ടുമിക്ക നഴ്സറികളിലും ഇതിൻറെ തൈ ലഭ്യമാണ്. 

സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോൾ രക്തചന്ദനം ആണ് ഏറ്റവും ആദ്യം നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. അതെ എല്ലാത്തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമ ഉപാധിയാണ് രക്തചന്ദനം അരച്ച് പുരട്ടന്നത്. പല ഫെയർനെസ് ക്രീമിലും രക്തചന്ദനം പ്രധാന ചേരുവയായി ചേരുന്നു. ഇത് പാലിലെ തേനിലോ ചേർത്ത് രക്തചന്ദനം അരച്ച് പുരട്ടിയാൽ മുഖം കൂടുതൽ തിളക്കമുള്ളതാകും.

പാടുകൾ നീക്കം ചെയ്യുവാൻ നാരങ്ങ നീരിൽ രക്തചന്ദനം കലർത്തി പുരട്ടിയാൽ മതി. എണ്ണമയം കൂടുതലുള്ള ചർമത്തിനും, മുഖക്കുരു പ്രശ്നം അലട്ടുന്നവർക്കും രക്തചന്ദനം നാരങ്ങാനീര് ചേർത്ത് പുരട്ടി അരമണിക്കൂർ മുഖത്ത് വച്ചതിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം. രക്തചന്ദനം വെളിച്ചെണ്ണ യോടൊപ്പം ചേർത്ത് പുരട്ടുന്നത് അലർജി സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും, ചർമ്മം കൂടുതൽ തണുപ്പിക്കാനും നല്ലതാണ്.

Blood sandalwood has nothing to do with sandalwood. Fertile soil, rain, humidity and low climate are ideal for growing sandalwood. It grows depending on the rainfall. It takes about 25 years for a well-formed heart to form. Its seedlings are available in most nurseries today. Blood sandalwood is the first thing that comes to our mind when it comes to beauty care. Yes, rubbing sandalwood is the best way to solve all kinds of skin problems. Sandalwood is an important ingredient in many fairness creams. It can be mixed with honey in milk and rubbed with blood sandalwood to brighten the face. To remove blemishes, mix blood sandalwood with lemon juice and apply. For oily skin and acne sufferers, apply sandalwood mixed with lemon juice on the face for half an hour and then rinse off with cold water. Applying blood sandalwood along with coconut oil is good for relieving allergies and cooling the skin.

മുഖക്കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ അകറ്റുവാൻ ഒരു ടേബിൾസ്പൂൺ രക്തചന്ദന പൊടി, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ തേൻ എന്നിവ സംയോജിപ്പിച്ച് പുരട്ടി അരമണിക്കൂർ കഴിഞ്ഞതിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞാൽ അത് ഏറെ ഗുണഫലം തരും.

English Summary: Blood sandalwood has nothing to do with sandalwood. Fertile soil, rain, humidity and low climate are ideal for growing sandalwood
Published on: 28 April 2021, 12:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now